രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലധികം പേര്‍ക്ക് ; കൂടുതല്‍ നിയന്ത്രണങ്ങളിലേയ്ക്കു പോകും സംസ്ഥാനങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്ത് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത് ഒരുലക്ഷത്തിലധികം പേര്‍ക്ക്. 1,17,100 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഏഴുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കോവിഡ് കേസുകളാണിതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 2021 ജൂണ്‍ ആറിനാണ് ഇന്ത്യയില്‍ ഒരു ലക്ഷത്തിന് മുകളില്‍ കോവിഡ് കേസുകള്‍ അവസാനമായി റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞദിവസത്തെ അപേക്ഷിച്ച്‌ 28.8 ശതമാനമാണ് കോവിഡ് കേസുകളില്‍ വര്‍ധന. 90,928 പേര്‍ക്കാണ്​ കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,52,26,386 ആയതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

മഹാരാഷ്ട്ര (36,265), പശ്ചിമബംഗാള്‍ (15,421), ഡല്‍ഹി (15,097), തമിഴ്നാട് (6983), കര്‍ണാടക (5031) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 302 മരണവും സ്ഥിരീകരിച്ചു. ഇതോടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായവരുടെ എണ്ണം 4,83,178 ആയി ഉയര്‍ന്നു. 97.57 ശതമാനമാണ് രോഗമുക്തി ​നിരക്ക്. 24 മണിക്കൂറിനിടെ 30,836 പേരാണ് രോഗമുക്തി നേടിയതെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. രോഗബാധിതരുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ മിക്ക സംസ്ഥാനങ്ങളിലും രാത്രികാല നിയന്ത്രണം, വാരാന്ത്യ കര്‍ഫ്യൂ തുടങ്ങിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റബ്ബർവില 300രൂപയാക്കും, ഭൂനിയമങ്ങളിൽ ഭേദഗതിവരുത്തും ; മുഖ്യമന്ത്രി വി ഡി സതീശൻ

0
കൊച്ചി : ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി രണ്ടാം ഭൂപരിഷ്കരണത്തിന് സർക്കാർ തുടക്കമിടുമെന്ന്...

പുലിക്കളി സംഘങ്ങൾക്ക് ധനസഹായം ; മുൻ ടൂറിസം സെക്രട്ടറിക്കെതിരെ സുരേഷ് ഗോപി

0
തൃശൂർ: പുലിക്കളി സംഘങ്ങൾക്ക് ധനസഹായം നൽകുന്നതുമായി ബന്ധപ്പെട്ട് മുൻ ടൂറിസം സെക്രട്ടറിക്കെതിരെ രൂക്ഷ...

‘അയ്യപ്പഭക്തരെ ‘സ്വാമി’ എന്നുതന്നെ വിളിക്കണം’ ; പോലീസിന് നിർദേശവുമായി ദേവസ്വം ബോർഡ്

0
തിരുവനന്തപുരം : ശബരിമല തീർഥാടനത്തിനെത്തുന്ന അയ്യപ്പഭക്തരെ ‘സ്വാമി’ എന്ന് വിളിക്കണമെന്ന് പോലീസിനോട്...

മാസപ്പടി കേസ് : വീണ്ടും പരിശോധനയുമായി ഇഡി ; കോഴിക്കോട് അടക്കം എട്ടിടങ്ങളിൽ വ്യാപക...

0
കൊച്ചി: മാസപ്പടി കേസിൽ വീണ്ടും പരിശോധനയുമായി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കോഴിക്കോട് അടക്കം...