17 വ​യ​സ്സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണം ; യു​വാ​വ് അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

പാ​ലോ​ട് : ഇ​ടി​ഞ്ഞാ​ര്‍ വി​ട്ടി​ക്കാ​വി​ലെ 17 വ​യ​സ്സു​കാ​രി​യാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ന്വേ​ഷ​ണ​ത്തി​ല്‍ യു​വാ​വ് അ​റ​സ്റ്റി​ല്‍. തെ​ന്നൂ​ര്‍ ഇ​ടി​ഞ്ഞാ​ര്‍ ക​ല്യാ​ണി​ക്ക​രി​ക്ക​കം സോ​ജി ഭ​വ​നി​ല്‍ അ​ല​ന്‍ പീ​റ്റ​ര്‍ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ ന​വം​ബ​ര്‍ ഒ​ന്നി​ന് വീ​ട്ടി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് ​പോലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി യു​വാ​വു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് തെ​ളി​ഞ്ഞു. പോ​സ്റ്റ്​​മോ​ര്‍​ട്ടം പ​രി​ശോ​ധ​ന​യി​ല്‍ പെ​ണ്‍​കു​ട്ടി ശാ​രീ​രി​ക ചൂ​ഷ​ണ​ത്തി​നി​ര​യാ​യ​താ​യും ക​ണ്ടെ​ത്തി. പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. എ​സ്​​സി  /എ​സ്ടി നി​യ​മ​പ്ര​കാ​ര​മു​ള്ള വ​കു​പ്പു​ക​ളും ഇ​യാ​ള്‍​ക്കെ​തി​രെ ചു​മ​ത്തി​യി​ട്ടു​ണ്ട്. നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ് പ്ര​സാ​ദി​ന്റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പാ​ലോ​ട് ഇ​ന്‍​സ്പെ​ക്ട​ര്‍ സി.​കെ മ​നോ​ജ്, എ​സ്.​ഐ നി​സാ​റു​ദ്ദീ​ന്‍, ജി.​എ​സ്.​ഐ വി​നോ​ദ്, ഉ​ദ​യ​കു​മാ​ര്‍, റ​ഹിം, അ​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കും പാലാരിവട്ടം SHOയ്ക്കുമെതിരെ നടി അന്‍സിബ കോടതിയിൽ

0
കൊച്ചി: സിറ്റി പോലീസ് കമ്മീഷണര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടി അന്‍സിബ...

കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ. വടകര ബ്ലോക്ക് പ്രസിഡന്റ് റിബേഷ് രാമകൃഷ്ണന്റെ അറസ്റ്റ് രേഖപ്പെടുത്തി

0
കോഴിക്കോട്: വടകര പാർലമെന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ....

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പിന്റെ...

സിജെപിയുമായി നാളെ ഉച്ചയ്ക്കുശേഷം മൂന്നാം ഘട്ട ചർച്ച നടത്തുമെന്ന് ജെ പി നഡ്ഡ

0
ഡൽഹി: സിജെപിയുടെ ആവശ്യങ്ങൾ കേട്ടെന്നും പോസിറ്റീവ് ആയ ചർച്ചയാണ് നടന്നതെന്നും കേന്ദ്രമന്ത്രി...