സിഗിരറ്റ് വില്‍പനയിൽ വൻ ക്രമക്കേടുകൾ ; നിരവധി കടകൾക്ക് പിഴ ചുമത്തി

For full experience, Download our mobile application:
Get it on Google Play

അമ്പലപ്പുഴ: കൂടിയ വിലക്കും വില രേഖപ്പെടുത്താതെയും വില്‍പ്പന നടത്തിയ സിഗററ്റുകള്‍ പരിശോധനയില്‍ പിടികൂടി. ലീഗല്‍ മെട്രോളജി ഫ്‌ലൈയിംഗ് സ്‌ക്വാഡ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ എന്‍.സി സന്തോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ സിഗററ്റുകള്‍ പിടിച്ചെടുത്തത്. ജമ്മു കാശ്മീരില്‍ മാത്രം വില്‍ക്കാന്‍ അനുമതി നല്‍കിയിട്ടുള്ള 49 രൂപ വിലയുള്ള സിഗററ്റ് കവറിന് പുറത്ത് 80 രൂപയുടെ സ്റ്റിക്കര്‍ പതിച്ച് വില്‍പ്പന നടത്തുന്നതായും വില രേഖപ്പെടുത്താത്ത വിദേശ സിഗററ്റ് 400 രൂപക്ക് വരെ വില്‍പ്പന നടത്തുന്നതും കണ്ടെത്തി.

ഈ കടയുടമകള്‍ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. നാല്‍പതോളം കടകളില്‍ നടത്തിയ പരിശോധനയില്‍ കട ഉടമകളില്‍ നിന്ന് ഇതുവരെ രണ്ടര ലക്ഷം രൂപ പിഴ ഈടാക്കിയതായും പരിശോധക സംഘം അറിയിച്ചു. സിഗററ്റ് വില്‍പ്പനക്കെതിരെ വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പരിശോധന നടത്തിയത്. പരിശോധനകള്‍ കൂടുതല്‍ കര്‍ശനമാക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...