സ്വകാര്യ ബസ്സുകള്‍ക്ക് വഴിയൊരുക്കുവാന്‍ ദീർഘദൂര സർവീസുകൾ വേണ്ടെന്നു വെച്ച് അടൂര്‍ കെ.എസ്.ആർ.ടി.സി

For full experience, Download our mobile application:
Get it on Google Play

അടൂർ : അടൂർ  കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നുള്ള പല ദീർഘദൂര സർവീസുകളും പുനരാരംഭിക്കാൻ തയ്യാറാകാത്തതിന് പിന്നിൽ സ്വകാര്യ ബസ് ലോബിയുമായുള്ള കെ എസ് ആർ ടി സി അധികൃതരുടെ അവിശുദ്ധ ബന്ധമാണെന്ന്  ആരോപണം.

സ്വകാര്യ ബസുകളുടെ കുത്തക തകർക്കുക എന്ന ലക്ഷ്യത്തോടെയാണ് അടൂർ ഡിപ്പോയിൽ നിന്ന് കൂട്ടാർ, കുമളി, ആലുവ സർവീസുകൾ നേരത്തെ ആരംഭിച്ചത്. ഈ  റൂട്ടിൽ വർഷങ്ങളായി ശരണ്യ എന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് പെർമിറ്റില്ലാതെ സർവീസ് നടത്തിയ സാഹചര്യത്തിൽ ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരമാണ് വിവിധ ഡിപ്പോകളിൽ നിന്ന് ടേക്ക് ഓവർ  സർവീസുകൾ ആരംഭിച്ചത്.

കൊവിഡ് ആരംഭിക്കുന്നതിന് മുമ്പുതന്നെ കെ. എസ്. ആർ. ടി. സി യിലെ ചില ഉന്നതരുടെ നിർദ്ദേശപ്രകാരം യഥാസമയം സർവീസുകൾ നടത്താതെയും വൈകിയോടിച്ചും സർവീസ് ഇല്ലാതാക്കാൻ ശ്രമം നടന്നു വരികയായിരുന്നു. പിന്നാലെ കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും നാളുകളിൽപ്പെട്ട് സർവീസുകൾ നിലച്ചു. ദീർഘദൂര സർവീസുകൾ ആരംഭിക്കാൻ കെ. എസ്. ആർ. ടി. സി തീരുമാനമെടുത്തതിന് പിന്നാലെ സ്വകാര്യ സർവീസുകളും പുനരാരാംഭിച്ചു. എന്നാൽ കെ. എസ്. ആർ. ടി. സി തീരുമാനത്തിലൊതുങ്ങിയതേയുള്ളു. ഇത് സ്വകാര്യ ബസുകൾ പ്രവർത്തികമാക്കി. സ്വകാര്യ ബസ് മേഖലയിലെ പ്രമുഖമായ ശരണ്യ ബസിനെ  സഹായിക്കാനാണ് അടൂർ ഡിപ്പോയുടെ നീക്കമെന്ന് പരാതിയുണ്ട്.

രാവിലെ 5.55 നായിരുന്നു അടൂരിൽ നിന്ന് കുമളി കൂട്ടാറിലേക്ക് കെ.എസ്.ആർ.ടി.സി ബസ് പുറപ്പെട്ടിരുന്നത്. 7.50 ന് കുമളിയിലേക്കും 7.30 ന് എരുമേലി, പൊൻകുന്നം, തൊടുപുഴ വഴി ആലുവയിലേക്കും സർവീസ് ഉണ്ടായിരുന്നു . ഇതിന്റെ തൊട്ടുപിന്നാലെ ശരണ്യയുടെ സർവീസുകളും ഉണ്ടായിരുന്നു. അമിതവേഗത്തിൽ പായുന്ന സ്വകാര്യ ബസ് കെ. എസ്. ആർ. ടി സി ബസിൽ തട്ടിയും മറ്റും ട്രിപ്പുകൾ പലപ്പോഴും മുടക്കിയ ഒട്ടേറെ പരാതികൾ ഉണ്ടായിട്ടും ഡിപ്പോ അധികൃതർ നടപടി സ്വീകരിച്ചില്ല. ഈ സർവീസുകൾ പുനരാരംഭിക്കണമെന്ന് യാത്രക്കാർ ആവശ്യപ്പെട്ടെങ്കിലും പത്തനംതിട്ടയിൽ നിന്ന് ആരംഭിച്ച ഹൈറേഞ്ച് സർവീസിന് മതിയായ കളക്ഷൻ ഇല്ലെന്ന മുടന്തൻ ന്യായം പറഞ്ഞാണ് അനാസ്ഥ തുടരുന്നത്. ഇത് സ്വകാര്യ ബസുകളെ സഹായിക്കാനാണെന്ന് പരാതിയാണ് ഇപ്പോൾ ഉയരുന്നത്.

തങ്ങള്‍ക്ക് അന്നം തരുന്ന കെ.എസ്.ആർ.ടി.സി മുടിഞ്ഞു മുണ്ടക്കോല് വെച്ചാലും ശമ്പളവും ആനുകൂല്യങ്ങളും മുടങ്ങാതെ കിട്ടുമെന്ന് നന്നായി മനസ്സിലാക്കിയ ജീവനക്കാര്‍ക്ക് ഇതൊക്കെ നിസ്സാരം. സ്വകാര്യ ബസ്സ്‌ മുതലാളിമാരെ വഴിവിട്ട് സഹായിക്കുന്ന പല ജീവനക്കാരും ഇപ്പോഴും കെ. എസ്. ആർ. ടി. സിയില്‍ ഉണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....