പെരിയ ഇരട്ടക്കൊലക്കേസ് ; അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണ സംഘത്തിന് സൗകര്യമൊരുക്കണമെന്ന് സിബിഐ. കാസര്‍ഗോഡ് നഗരത്തില്‍ ഓഫീസ് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് സിബിഐ കത്തയച്ചു. രണ്ടാം തവണയാണ് ഓഫീസ് ആവശ്യപ്പെട്ട് സിബിഐ സര്‍ക്കാരിന് കത്തയക്കുന്നത്. പെരിയ കേസന്വേഷണം സിബിഐയ്ക്ക് വിട്ട സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് നടപടി.

കഴിഞ്ഞ ദിവസമാണ് ഇരട്ടക്കൊലപാതകവുമായി ബന്ധപ്പെട്ട കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ടി പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്.

കേസില്‍ സിബിഐ അന്വേഷണം ശരിവച്ച് സുപ്രീംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് നടപടി. നേരത്തെ ഏഴ് തവണ കേസ് ഫയല്‍ ആവശ്യപ്പെട്ട് സിബിഐ കത്ത് നല്‍കിയിരുന്നെങ്കിലും സുപ്രീംകോടതിയില്‍ നിയമനടപടി തുടരുന്നതായി ചൂണ്ടിക്കാട്ടി ഫയല്‍ ക്രൈം ബ്രാഞ്ച് കൈമാറിയിരുന്നില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....