വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന കേസ് ; സിപിഎം പ്രാദേശിക നേതാവ് കീഴടങ്ങി

For full experience, Download our mobile application:
Get it on Google Play

ആറന്മുള: പാർട്ടി അനുഭാവിയായ വീട്ടമ്മയെ കടന്നുപിടിക്കാൻ ശ്രമിച്ചെന്ന കേസിൽ സിപിഎം കോഴഞ്ചേരി ഏരിയ കമ്മിറ്റി മുൻ അംഗം പോലീസിൽ കീഴടങ്ങി. പാർട്ടി മല്ലപ്പുഴശേരി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ജേക്കബ് തര്യൻ (69) ആണ് ഇന്നലെ ആറന്മുള സ്റ്റേഷനിൽ കീഴടങ്ങിയത്. മുൻ‌കൂർ ജാമ്യത്തിനായി ജേക്കബ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മുൻപിൽ ഹാജരായ ശേഷം ജാമ്യത്തിനായി അവിടെയുള്ള കോടതിയെ സമീപിക്കാനായിരുന്നു ഹൈക്കോടതി നിർദേശം.

അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പത്തനംതിട്ടയിലെ ഒന്നാം ക്ലാസ് മജിസ്ട്രേട്ടു കോടതിയിൽ പോലീസ് ഹാജരാക്കിയ ജേക്കബിന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. വീട്ടമ്മയെ കടന്നു പിടിച്ചതിനും മോശമായി പെരുമാറിയതിനുമാണ് കേസ് എടുത്തിട്ടുള്ളത്. ആരോപണം ഉയർന്നതിന് പിന്നാലെ വസ്തുത അന്വേഷണത്തിന് പാർട്ടി ജില്ലാ നേതൃത്വം 3 അംഗ കമ്മിഷനെ നേരത്തെ നിയോഗിച്ചിരുന്നു. കമ്മിഷൻ റിപ്പോർട്ട്‌ സമർപ്പിക്കുന്നതിനു മുൻപ് വീട്ടമ്മ ജേക്കബ് തര്യനെതിരെ ആറന്മുള പോലീസിൽ പരാതി നൽകി. കേസ് എടുത്തതോടെ പ്രതിരോധത്തിലായ പാർട്ടി നേതൃത്വം ജേക്കബിനെ ഏരിയ കമ്മിറ്റിയിൽ നിന്ന് മേയ്‌ 11ന് സസ്പെൻഡ് ചെയ്തിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി പുനഃസംഘടന : മികച്ച നേതാക്കളെ കണ്ടെത്താൻ ടാലന്റ് ഹണ്ടുമായി ബിജെപി

0
തിരുവനന്തപുരം : പാർട്ടിസംവിധാനത്തിലും പ്രവർത്തനരീതികളിലും നിർണായക മാറ്റത്തിനൊരുങ്ങി ബി.ജെ.പി. പ്രവർത്തന മികവിന്റെ...

പൊതുപദവികളിൽ മോദിയുടെ 25 വർഷം ; സെപ്റ്റംബർ 17 മുതൽ ഒരുമാസം സേവനപ്രവർത്തന പരിപാടികൾ...

0
ന്യൂഡൽഹി : പൊതുപദവികളിൽ 25 വർഷം പൂർത്തിയാക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സേവനകാലയളവ്...

ശബരിമല സ്വർണക്കൊള്ള : ദ്വാരപാലകശില്പക്കേസിലെ കുറ്റപത്രം വൈകും ; കട്ടിളപ്പാളി കേസിലെ കുറ്റപത്രം ഉടൻ...

0
തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കട്ടിളപ്പാളി കേസിൽ ഉടൻ കുറ്റപത്രം...

ഒഡീഷ തീരത്ത് ചരക്കുകപ്പൽ മുങ്ങി : 24 ജീവനക്കാരെ രക്ഷപ്പെടുത്താൻ തിരച്ചിൽ തുടരുന്നു

0
ഭുവനേശ്വർ : ഒഡീഷ തീരത്തുനിന്ന് ഏകദേശം 240 നോട്ടിക്കൽ മൈൽ അകലെ...