പത്തനംതിട്ട : ഓണം പ്രമാണിച്ച് പത്തനംതിട്ട ഡിപ്പോയിൽനിന്നാരംഭിച്ച പത്തനംതിട്ട-ബെംഗളൂരു ദീർഘദൂര സർവ്വീസിന് യാത്രക്കാരുടെ മികച്ച പ്രതികരണം. 25-നാണ് സർവ്വീസ് ആരംഭിച്ചത്.
സർവ്വീസ് ആരംഭിച്ച ദിവസം മുതൽ 31 വരെ 4,37,834 രൂപയാണ് കെ.എസ്.ആർ.ടി.സി.ക്ക് വരുമാനമായി ലഭിച്ചത്. കോവിഡ് കാലത്ത് ഡിപ്പോയിൽനിന്ന് ഒരു ദീർഘദൂര സർവ്വീസിന് ലഭിക്കുന്ന കൂടിയ വരുമാനമാണിതെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ പറഞ്ഞു.
പത്തനംതിട്ടയിൽനിന്ന് ബെംഗളൂരുവിലേക്കും തിരിച്ചും നടത്തുന്ന സർവ്വീസ് ഞായറാഴ്ച വരെയാണ് ഉണ്ടാകുക.