അപരന്മാര്‍ നാട് ഭരിക്കുമോ ? ; ഡിസംബര്‍ 16 ന് അറിയാം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: യു.ഡി.എഫിന്റെ ഒറിജിനൽ സ്ഥാനാർത്ഥി ഏത് അപരനേത് എന്നറിയാത്ത അവസ്ഥയിലാണ് ചിറ്റാറിലെ വോട്ടർമാർ. ചിറ്റാർ പഞ്ചായത്തിലെ മൂന്ന് വാർഡുകളിലാണ് ഈ കൺഫ്യൂഷൻ. ഈ പഞ്ചായത്തിൽ ഒരിടത്തുപോലും ഘടകകക്ഷികൾക്ക് കോൺഗ്രസ് സീറ്റ് കൊടുത്തിട്ടില്ല.

ഇതോടെ ഘടകകക്ഷികൾ അവരുടെ സ്വന്തം ചിഹ്നത്തിലും മത്സരിക്കുകയാണ്. യു.ഡി.എഫ് സ്ഥാനാർഥി എന്ന പേരിലാണ് പോസ്റ്റർ അടിച്ച് ഒറിജിനലും ഡ്യൂപ്ലിക്കേറ്റും വോട്ട് തേടുന്നത്. വനിതാ സംവരണ വാർഡായ മണക്കയത്ത് കോൺഗ്രസിന്റെയും  ജോസഫ് ഗ്രൂപ്പിന്റെയും  സ്ഥാനാർഥികളുണ്ട്. നാലാം വാർഡായ ചിറ്റാറിൽ കോൺഗ്രസിലെ എ. ബഷീറും മുസ്ലിം ലീഗിലെ ഇബ്രാഹീം എഴിവീട്ടിലും മത്സരിക്കുന്നു.

അഞ്ചാം വാർഡില്‍ കോൺഗ്രസിന്റെയും ആർ.എസ്.പിയുടെയും സ്ഥാനാർഥികളുണ്ട്. പത്തനംതിട്ട നഗരസഭയിൽ 32ാം വാർഡിലും യു.ഡി.എഫിന് രണ്ടുപേരുണ്ട്. കോൺഗ്രസിന്റെയും  കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന്റെയും  സ്ഥാനാർഥികളാണ് ഇവര്‍.

കേരള കോൺഗ്രസ് -മാണിയിൽ നിന്ന് അടുത്തിടെ കോൺഗ്രസിൽ ചേർന്ന ആനി സജിക്കാണ് ഇവിടെ കോൺഗ്രസ് കൈ ചിഹ്നത്തിൽ മത്സരിക്കാൻ സീറ്റ് നൽകിയത്. ഈ വാർഡിൽ കേരള കോൺഗ്രസ് ജോസഫിന്റെ  പ്രഫ. സാലി ബാബു ചെണ്ട അടയാളത്തിൽ മത്സരിക്കുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...