വീടുപണി പൂർത്തിയാക്കി നൽകിയില്ല ; ഡി & ഡി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഉടമകൾ 19,34,200 രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട കൺസ്യൂമർ കോടതി വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: കൊച്ചി പാലാരിവട്ടം കേന്ദ്രമായി പ്രവർത്തിക്കുന്ന ഡി & ഡി കൺസ്ട്രക്ഷൻ ഗ്രൂപ്പ് ഉടമകളായ ജോസഫ് ഡാജുവും ഭാര്യ ഡാളിമോളും ചേർന്ന് 19,34,200 രൂപ നഷ്ടപരിഹാരം കൊടുക്കാന്‍ പത്തനംതിട്ട കൺസ്യൂമർ കോടതി വിധി. പത്തനംതിട്ട അഴൂരിൽ താമസിക്കുന്ന ബംഗ്ലാവ് വീട്ടിൽ മഹേഷും ഭാര്യ ഹിമയും പത്തനംതിട്ട ഉപഭോക്തൃ തർക്കപരിഹാര കമ്മീഷനിൽ ഫയൽ ചെയ്ത‌ ഹർജിയിലാണ് വിധി. ബാങ്ക് ജോലിക്കാരായ ഇവര്‍ 2019 മാർച്ചിൽ പത്തനംതിട്ട പ്രമാടത്ത് വീട് വെക്കുന്നതിനുവേണ്ടി സ്ഥലം വാങ്ങി വീടു പണിയുന്നതിനുവേണ്ടി ഇവര്‍ ഡി & ഡി കമ്പനിയെ ചുമതലപ്പെടുത്തിയിരുന്നു. 05.02.2020 മുൻപായി വീടുപണി പൂർത്തീകരിച്ചു നൽകുമെന്നായിരുന്നു കരാർ.

വീടുപണിയുടെ ആവശ്യത്തിലേക്കായി പലപ്പോഴായി 26,76,000 രൂപ ഡി & ഡി ഗ്രൂപ്പ് കമ്പനി ഉടമകളെ ഏൽപ്പിച്ചിരുന്നു. എന്നാൽ പ്രതികൾ സമയബന്ധിതമായി വീടുപണി പൂർത്തിയാക്കി നൽകിയില്ലായെന്നു മാത്രമല്ല കൃത്യമായിട്ടല്ലാ പണിതതെന്നും പരാതി ഉയര്‍ന്നു. ഇതിനു പരിഹാരമായിട്ടാണ് കമ്മീഷനിൽ അന്യായം ഫയൽ ചെയ്തത്. തുടര്‍ന്ന് കമ്മീഷൻ ഇരുകകഷികളേയും ഹാജരാകാൻ നിർദ്ദേശിക്കുകയും തെളിവുകൾ നൽകുകയും ചെയ്‌തു. ഇരുകക്ഷികളുടേയും വാദങ്ങളും തെളിവുകളും പരിശോധിച്ച കമ്മീഷൻ കൂടു തൽ തെളിവിനുവേണ്ടി ഒരു എൻജിനീയറെ എക്സ്പേർട്ട് കമ്മീഷണറായി നിയോഗിച്ച് നിർമ്മാണത്തിലിരിക്കുന്ന വീടിൻ്റെ പണികളും മറ്റും പരിശോധിക്കുകയും ചെയ്തു.

കമ്മീഷൻ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലും മറ്റു തെളിവുകളുടെ അടിസ്ഥാനത്തിലും പ്രതികൾ 14,94,800 രൂപയുടെ വർക്ക് മാത്രമേ നടത്തിയിട്ടുളളൂവെന്നും മനപൂർവ്വമായി വീടിൻ്റെ പണി നീട്ടികൊണ്ടു പോകു കയാണു ചെയ്‌തതെന്നും ബോദ്ധ്യപ്പെടുകയുണ്ടായി. അതിൻ്റെ അടിസ്ഥാനത്തിലും ഹർജിയിൽ പറഞ്ഞിരിക്കുന്ന നിവൃത്തികളുടെ അടിസ്ഥാനത്തിലും ഹർജികക്ഷികളുടെ കൈവശത്തു നിന്നും കൂടുതൽ വാങ്ങിയ 11,81,200െ രൂപാ 7.5% പലിശ സഹിതം തിരികെ നൽകാനും നഷ്ടപരിഹാര മായി 7,50,000 രൂപയും കോടതി ചിലവിനത്തിൽ 30,000 രൂപയും ചേർന്ന് 19,34,200 രൂപ പ്രതികൾ ഹർജികൾക്ക് നൽകുവാനും കമ്മീഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേർന്ന് വിധി പ്രസ്താവിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി ; കൊച്ചി ന​ഗരത്തിൽ വ്യാപക...

0
കൊച്ചി: കസ്റ്റഡിയിലെടുത്ത ബം​ഗ്ലാദേശി പൗരൻ പാലാരിവട്ടം പോലീസ് സ്റ്റേഷനിൽനിന്ന് ചാടിപ്പോയി. ബം​ഗ്ലാദേശ്...

ആണവകേന്ദ്രത്തിന്റെ നിർമ്മാണം വേഗത്തിലാക്കി ഇറാൻ ; ദൃശ്യങ്ങൾ പുറത്ത്

0
വാഷിങ്ടൺ: ഇറാനിലെ പിക്‌ആക്‌സ് മൗണ്ടനിലെ ആണവകേന്ദ്രത്തിൽ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേ​ഗത്തിൽ നടക്കുന്നതായി...

അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം ; സെക്രട്ടറിയുടെ റിപ്പോർട്ട് വസ്തുതാ വിരുദ്ധമെന്ന് തുറന്നടിച്ച്...

0
മലപ്പുറം: മെസി അടങ്ങുന്ന അർജൻ്റീന ടീമിനെ കേരളത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി ബന്ധപ്പെട്ട്...

ഹോസ്റ്റൽ കെട്ടിടത്തിൽ വിള്ളൽ : ഡൽഹിയിൽ വിദ്യാര്‍ത്ഥികളെ ഒഴിപ്പിച്ചു, സുരക്ഷ കര്‍ശനമാക്കി സര്‍ക്കാര്‍

0
ന്യൂഡല്‍ഹി: തലസ്ഥാനത്തെ ചിരാഗ് ഡല്‍ഹി പ്രദേശത്തെ പേയിങ് ഗസ്റ്റ് (പിജി) കെട്ടിടത്തില്‍...