വിശ്വാസത്തിന്റെ പേരിൽ സിപിഎമ്മിനെ അളക്കാനാകില്ല ; ജനകീയ പ്രതിരോധ ജാഥയ്ക്കു റാന്നിയിൽ നൽകിയ സ്വീകരണത്തിൽ എം.വി.ഗോവിന്ദൻ

For full experience, Download our mobile application:
Get it on Google Play

റാന്നി: മതത്തിനും വിശ്വാസത്തിനുമെതിരെ സിപിഎം നിലപാട് സ്വീകരിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പറഞ്ഞു. ജനകീയ പ്രതിരോധ ജാഥയ്ക്കു റാന്നിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മതവിരുദ്ധരെന്നു പറഞ്ഞ് സിപിഎമ്മിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്. എന്നാൽ മലപ്പുറംപോലും പച്ചക്കോട്ട മാറി ഇടതുപക്ഷ പ്രസ്ഥാനവുമായി സഹകരിക്കുന്ന നാടായി മാറുകയാണ്. വിശ്വാസത്തിന്റെ പേരിൽ സിപിഎമ്മിനെ അളക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞുകേരളത്തിലെ മതനിരപേക്ഷത ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്ന് തിരുവല്ലയിലെ സ്വീകരണത്തിൽ അദ്ദേഹം പറഞ്ഞു. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അനുപാതത്തോടെ ജീവിക്കുന്ന പ്രദേശം ലോകത്ത് വേറെയില്ല. ഇവിടെ വിഷം കലക്കാനാണ് ബിജെപിയുടെയും ആർഎസ്എസിന്റെയും ശ്രമം. ആ അപകടത്തെ സി പിഎം ചെറുക്കും.

കേരളത്തിലെ പ്രതിപക്ഷം മാധ്യമങ്ങളാണെന്നും അവർ ഇന്നു പറയുന്ന കാര്യങ്ങളാണ് നിയമസഭയിൽ പ്രതിപക്ഷം നാളെ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.തിരുവല്ലയിൽ സിപിഎം ഏരിയ സെക്രട്ടറി ഫ്രാൻസിസ് വി.ആന്റണിയും റാന്നിയിൽ ജില്ലാ കമ്മിറ്റിയംഗം കോമളം അനിരുദ്ധനും അധ്യക്ഷത വഹിച്ചു. ജാഥാ മാനേജർ പി.കെ.ബിജു, ജാഥാംഗങ്ങളായ സി.എസ്.സുജാത, എം. സ്വരാജ്, ജെയ്ക് സി.തോമസ്, സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, സംസ്ഥാന കമ്മിറ്റിയംഗം രാജു ഏബ്രഹാം, കെ.യു.ജനീഷ് കുമാർ‌ എംഎൽഎ, പ്രമോദ് നാരായൺ എംഎൽഎ, ടി.എം.തോമസ് ഐസക്, ആർ.സനൽകുമാർ, എ.പത്മകുമാർ, കെ.പി.നിർമലദേവി, പി.ബി.സതീഷ് കുമാർ, ടി.ഡി.ബൈജു, ബിനു വർഗീസ്, സുധീഷ് വെൺപാല, പി.ആർ.പ്രസാദ്, പി.ജി.ബൈജു, എസ്.ഹരിദാസ്,  പി.എസ്.മോഹനൻ, ടി.എൻ.ശിവൻകുട്ടി, എം.എസ്.രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...