പത്തനംതിട്ട ഡി.സി.സി ജനറല്‍ബോഡി യോഗം ഡിസംബര്‍ 30 ചൊവ്വാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ ബോഡി യോഗം ഡിസംബര്‍ 30 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട രാജീവ് ഭവനില്‍ ചേരുമെന്ന് ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം പറഞ്ഞു. ജില്ലയില്‍ യു.ഡി.എഫിന് ഉണ്ടായ തിളക്കമാര്‍ന്ന വിജയത്തെക്കുറിച്ച് വിലയിരുത്തുന്നതിനും എസ്.ഐ.ആര്‍ നടപടികള്‍ ഉള്‍പ്പെടെ ഭാവി സംഘടനാ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനുമായാണ് യോഗം. ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ അഡ്വ. അടൂര്‍ പ്രകാശ് എം.പി, കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗങ്ങളായ പ്രൊഫ. പി.ജെ. കുര്യന്‍, ആന്റോ ആന്റണി എം.പി, പന്തളം സുധാകരന്‍, ജനറല്‍ സെക്രട്ടറിമാരായ പി. മോഹന്‍രാജ്, പഴകുളം മധു, എന്‍. ഷൈലാജ് തുടങ്ങിയ നേതാക്കള്‍ എന്നിവര്‍ പ്രസംഗിക്കും.

കെ.പി.സി.സി അംഗങ്ങള്‍, ഡി.സി.സി ഭാരവാഹികള്‍, ഡി.സി.സി നിര്‍വാഹക സമിതി അംഗങ്ങള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാര്‍, പോഷക സംഘടനകളുടെ സംസ്ഥാന ഭാരവാഹികള്‍, ജില്ലാ പ്രസിഡന്‍റുമാര്‍, തദ്ദേശസ്വയം സ്ഥാപനങ്ങളിലെ അദ്ധ്യക്ഷന്മാര്‍, സഹകരണ സ്ഥാപനങ്ങളിലെ പ്രസിഡന്‍റുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി അറിയിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...