പത്തനംതിട്ട ജില്ലയെ ടൂറിസം ഹബ് ആക്കി മാറ്റണം : ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥിന് പത്തനംതിട്ട ഡി.സി.സി നിവേദനം നല്‍കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന ടൂറിസം പദ്ധതികള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും പത്തനംതിട്ട ജില്ലയെ ടൂറിസം ഹബ് ആക്കി മാറ്റുവാന്‍ സഹായിക്കുന്ന പുതിയ പദ്ധതികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ടൂറിസം വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥിന് നിവേദനം നല്‍കി. ജില്ലയുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകളും സാധ്യതകളും കണക്കിലെടുത്ത് പുതുതായി ആരംഭിക്കേണ്ട പദ്ധതികളെപ്പറ്റിയും നിവേദനത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. അടൂര്‍ എം.എല്‍.എ സി.വി.ശാന്തകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി, വൈസ് പ്രസിഡന്റ് അനീഷ് വരിക്കണ്ണാമല, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം എന്നിവരും മന്ത്രി പി.സി.വിഷ്ണുനാഥുമായി ചര്‍ച്ച നടത്തി.

മണിയാര്‍ റിവര്‍വാലി ടൂറിസം പദ്ധതി, കോന്നി അടവി ടൂറിസം സര്‍ക്യൂട്ടായി വിപുലീകരണം, രാക്ഷസന്‍പാറ, കോന്നി, കൂടല്‍ മേഖല, വലഞ്ചുഴി അച്ചന്‍കോവിലാറിന്റെ തീരം എന്നിവയാണ് മുടങ്ങിക്കിടക്കുന്നതോ മന്ദഗതിയിലോ ആയ പദ്ധതികള്‍. അക്വാറോക്ക് ആന്റ് അഡ്വഞ്ചര്‍ പാര്‍ക്ക് ടൂറിസം പദ്ധതി, എക്കോ ക്വാറി വാട്ടര്‍ ഗാര്‍ഡന്‍ പദ്ധതി, വര്‍ക്കേഷന്‍ ഫാം ടൂറിസം പദ്ധതി, റിവര്‍ വ്യൂ കോര്‍ണിഷ് പാര്‍ക്ക് പദ്ധതി, ശബരിമല തീര്‍ത്ഥാടന ടൂറിസം സര്‍ക്ക്യൂട്ട്, ആറന്മുള ഹെറിറ്റേജ് വില്ലേജ് എന്നീ പദ്ധതികളാണ് പുതിയതായി ആരംഭിക്കേണ്ട ടൂറിസം പദ്ധതികളായി നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിയിരിക്കുന്നത്. നിവേദനത്തില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ സജീവമായി പരിഗണിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലയുടെ ചുമതലകൂടി വഹിക്കുന്ന ടൂറിസം മന്ത്രി പി.സി.വിഷ്ണുനാഥ് പത്തനംതിട്ട ഡി.സി.സി ക്ക് ഉറപ്പ് നല്‍കി.

ജില്ലയുടെ ചുമതല ഏറ്റെടുത്തതിന് ശേഷം ആദ്യമായി പത്തനംതിട്ട രാജീവ് ഭവനില്‍ എത്തിച്ചേര്‍ന്ന മന്ത്രി പി.സി.വിഷ്ണുനാഥിനെ ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, എം.എല്‍.എ മാരായ അബിന്‍ വര്‍ക്കി, സി.വി.ശാന്തകുമാര്‍, കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.മോഹന്‍രാജ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. ശിവദാസന്‍ നായര്‍, മുന്‍ എം.എല്‍.എ മാലേത്ത് സരളാദേവി, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ.ഷംസുദ്ദീന്‍, നേതാക്കളായ വെട്ടൂര്‍ ജ്യോതിപ്രസാദ്, അനീഷ് വരിക്കണ്ണാമല, എ.സുരേഷ് കുമാര്‍, അനില്‍ തോമസ്, വെട്ടൂര്‍ ജ്യോതിപ്രസാദ്, സാമുവല്‍ കിഴക്കുപുറം, മറ്റ് ഡി.സി.സി ഭാരവാഹികള്‍, ബ്ലോക്ക് മണ്ഡലം, പോഷക സംഘടന നേതാക്കള്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ ‘ഗുരുസ്മരണ- ഒരു ചായക്കൂട്ട്” സംഘടിപ്പിച്ചു

0
ഓമല്ലൂർ: അധ്യാപക ദിനാചരണത്തിന്റെ ഭാഗമായി ആര്യഭാരതി ഹൈസ്കൂളിൽ മുൻ അധ്യാപകരെ ആദരിക്കുന്നതിനും...

പശ്ചിമേഷ്യയിൽ യുദ്ധഭീതി ഒഴിയുന്നില്ല; ഇറാൻ്റെ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി അമേരിക്ക

0
തെഹ്റാൻ: ഇറാനില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം. ഹോര്‍മൂസ് കടലിടുക്കിലെ ഇറാനിയന്‍ എണ്ണക്കപ്പലിന്...

പിആർഡി പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

0
തിരുവനന്തപുരം : ഇൻഫർമേഷൻ പബ്‌ളിക് റിലേഷൻസ് വകുപ്പ് നിർമിക്കുന്ന...

ഒരുമിച്ചു നിന്ന് നന്മ പ്രവർത്തിക്കുക സഭയുടെ ഉത്തരവാദിത്തം : തോമസ് മാർ തിമൊഥെയോസ് എപ്പിസ്കോപ്പാ

0
മല്ലപ്പള്ളി: ഒരുമിച്ച് നിന്ന് സമൂഹത്തിൽ നന്മ പ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നത് സഭയുടെ...