കൗണ്‍സില്‍ ഫോര്‍ കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്റെ (CCC) പത്തനംതിട്ട ജില്ലാ കമ്മറ്റി രൂപീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പരസ്പര സ്‌നേഹവും സാമുദായിക സൗഹാദര്‍ദ്ദവും സഹവര്‍ത്തിത്വവും ഊട്ടി ഉറപ്പിക്കുന്നതിനും നാമെല്ലാവരും ആത്മസഹോദരങ്ങളാണെന്ന ബോധ്യം വളര്‍ത്തിയെടുക്കുന്നതിനുമായി ഒമാന്‍ നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് & ടെക്‌നോളജിയുടെ ചാന്‍സലറും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. പി. ഗള്‍ഫാര്‍ മുഹമ്മദാലി ചെയര്‍മാനും എറണാകുളം കരയോഗം സെക്രട്ടറിയും സാമൂഹ്യ സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി. രാമചന്ദ്രന്‍ ജനറല്‍ സെക്രട്ടറിയും ചാലക്കുടി ഡിംസ് മീഡിയ കോളേജ് ഡയറക്ടര്‍ റവ. ഫാ. ഡോ. ആന്റണി വടക്കേക്കര ട്രഷററുമായി ജാതി മത ഭേദമന്യേ ആത്മീയാചാര്യന്മാരും സാംസ്‌കാരിക നായകന്മാരുമടക്കം മറ്റ് നിരവധി പേര്‍ ഭാഗമായുള്ള കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഫോര്‍കമ്മ്യൂണിറ്റി കോ-ഓപ്പറേഷന്റെ (CCC) പത്തനംതിട്ട ജില്ലാ കമ്മറ്റി പത്തനാപുരം ഗാന്ധിഭവന്റെ നേതൃത്വത്തില്‍ രൂപീകരിച്ചു.

തുമ്പമണ്‍ ഓര്‍ത്തഡോക്‌സ് ഭദ്രാസന സെക്രട്ടറി റവ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പ, കല്ലേലി സി.എസ്.ഐ ചര്‍ച്ച് വികാരി റവ. ഷാജി കെ. ജോര്‍ജ്ജ്, സുന്നി യുവജന സംഘം ജില്ലാ ജനറല്‍ സെക്രട്ടറി മുനീര്‍ ജോഹരി, കോന്നി ഗാന്ധിഭവന്‍ ദേവലോകം ഡയറക്ടര്‍ എസ്. അജീഷ് എന്നിവരെ ജില്ലാ രക്ഷാധികാരിമാരായി തെരഞ്ഞെടുത്തു. പ്രസിഡന്റായി ജോജി തോമസ്, ജനറല്‍ സെക്രട്ടറിയായി എ. ദീപകുമാര്‍, ട്രഷററായി അഷ്‌റഫ് ഹാജി അലങ്കാര്‍ എന്നിവരെ തെരഞ്ഞെടുത്തു. റവ. ജോണ്‍സണ്‍ കല്ലിട്ടതില്‍ കോര്‍ എപ്പിസ്‌കോപ്പയുടെ അദ്ധ്യക്ഷതയില്‍ പത്തനംതിട്ട കോന്നി എലിയറയ്ക്കല്‍ ഗാന്ധിഭവന്‍ ദേവലോകം ഓഡിറ്റോറിയത്തില്‍ നടന്ന ജില്ലാ കമ്മറ്റി രൂപീകരണ യോഗത്തില്‍ പത്തനാപുരം ഗാന്ധിഭവന്‍ സെക്രട്ടറി പുനലൂര്‍ സോമരാജന്‍, സി.ഇ.ഒ ഡോ. വിന്‍സെന്റ് ഡാനിയേല്‍ എന്നിവര്‍ സാന്നിദ്ധ്യമായി. പത്തനംതിട്ട ജില്ലയിലെ സാമുദായിക സാമൂഹ്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....