പത്തനംതിട്ട ജില്ലാ നിയമ സേവന അതോറിറ്റി അദാലത്ത് ; 6380 കേസുകള്‍ തീര്‍പ്പാക്കി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ നിയമ സേവന അതോറിറ്റിയുടെയും വിവിധ താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ നടന്ന ദേശീയ ലോക് അദാലത്തില്‍ ജില്ലയിലെ വിവിധ കോടതികളിലായി 6380 കേസുകള്‍ തീര്‍പ്പാക്കി. മജിസ്ട്രേറ്റ് കോടതിയില്‍ പിഴ ഒടുക്കിത്തീര്‍ക്കാവുന്നവ, എം.എ.സി.റ്റി, ബാങ്ക്, ആര്‍. റ്റി. ഒ, രജിസ്ട്രേഷന്‍, ബി.എസ്.എന്‍.എല്‍, സിവില്‍ വ്യവഹാരങ്ങള്‍, കുടുംബ തര്‍ക്കങ്ങള്‍ മുതലായ കേസുകളാണ് അദാലത്തില്‍ തീര്‍പ്പാക്കിയത്. വിവിധ കേസുകളിലായി ഏഴു കോടി 51 ലക്ഷം രൂപ നഷ്ടപരിഹാരമായി വിധിക്കുകയും 39 ലക്ഷം രൂപ വിവിധ ക്രിമിനല്‍ കേസുകളില്‍ പിഴയിനത്തില്‍ ഈടാക്കുകയും ചെയ്തു.

ജില്ലാ നിയമ സേവന അതോറിറ്റിയുടെ ചെയര്‍മാനും ജില്ലാ ജഡ്ജിയുമായ എന്‍. ഹരികുമാര്‍, താലൂക്ക് നിയമ സേവന കമ്മിറ്റി ചെയര്‍മാനും അഡീ.ജില്ലാ ജഡ്ജിയുമായ എസ്.ജയകുമാര്‍ ജോണ്‍, ജില്ലാ നിയമ സേവന അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ സി. ആര്‍ രാജശ്രീ എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി. എംഎസിറ്റി ജഡ്ജ് ജി. പി ജയകൃഷ്ണന്‍, ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റായ ലൈജുമോള്‍ ഷെരീഫ്, ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റുമാരായ വി.രാജീവ്, കാര്‍ത്തിക പ്രസാദ് എന്നിവര്‍ പത്തനംതിട്ട കോടതി സമുച്ചയത്തിലെ അദാലത്തില്‍ പങ്കെടുത്ത് കേസുകള്‍ തീര്‍പ്പാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പി.എം.കെയേഴ്സ് ഫണ്ട് ; അക്കൗണ്ടിലുള്ളത് 8452 കോടി രൂപ, ചെലവഴിച്ചത് 0.01 ശതമാനം തുക...

0
ന്യൂഡൽഹി : അടിയന്തര സാഹചര്യങ്ങൾ നേരിടാൻ കോവിഡ് മഹാമാരിക്കാലത്ത് കേന്ദ്രസർക്കാർ ആരംഭിച്ച...

മെസിയുടെ പേരിലെ തട്ടിപ്പ് ; അന്വേഷണത്തിന് പ്രത്യേക സംഘം വിജിലൻ ഉദ്യോഗസ്ഥരും സംഘത്തിൽ

0
കൊച്ചി: ലയണൽ മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് സേവന നികുതി വെട്ടിപ്പ്...

നെഹ്‌റുട്രോഫി വള്ളംകളി : പോസ്റ്ററുകളിലും കൊടിക്കുന്നിൽ സുരേഷ് എം പിയുടെ പേരില്ല ; വിവാദമായതോടെ...

0
ആലപ്പുഴ : കമ്മിറ്റികളിലും യോഗങ്ങളിലും നേരിടുന്ന അവഗണനയ്ക്കുപുറമേ നെഹ്‌റുട്രോഫിക്കുവേണ്ടി പുറത്തിറക്കിയ പോസ്റ്ററുകളിലും...

യുവാക്കൾ പാറ്റകളാകാതെ മികച്ച വ്യക്തികളാകണം ; ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

0
തിരുവനന്തപുരം : സമൂഹത്തിന് മികച്ച സംഭാവനകൾ നൽകാൻ കെൽപ്പുള്ള വ്യക്തികളായി യുവാക്കൾ...