അനധികൃത സ്വത്ത് സമ്പാദന കേസ് ; സിപിഐ അന്വേഷണ കമ്മീഷനെ നിയോഗിച്ചതിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് കടുത്ത അതൃപ്തി

For full experience, Download our mobile application:
Get it on Google Play

പത്തനംത്തിട്ട: അനധികൃത സ്വത്ത് സമ്പാദന കേസിൽ വീണ്ടും അന്വേഷണത്തിന് പാർട്ടി കമ്മീഷനെ നിയോഗിച്ചതിൽ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി എ പി ജയന് കടുത്ത അതൃപ്തി. പാർട്ടി പരിപാടകളിൽ നിന്ന് വിട്ടു നിൽക്കുകയാണ് എ പി ജയൻ. ജില്ലാ കമ്മിറ്റി പിടിച്ചെടുക്കാനുള്ള കാനം പക്ഷത്തിന്‍റെ ശ്രമമാണ് പരാതിക്ക് പിന്നിലെന്നാണ് ജയനെ അനുകൂലിക്കന്നവർ ആരോപിക്കുന്നത്. എ പി ജയനെതിരെയുള്ള പാർട്ടി അന്വേഷണം സിപിഐക്കുള്ളിൽ വലിയ കോളിളക്കമാണ് ഉണ്ടാക്കുന്നത്.

അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ ജനുവരി ആദ്യം ഏകാംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചപ്പോൾ തന്നെ എ പി ജയൻ അസംതൃപ്തനായിരുന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷറഫ് നടത്തിയ അന്വേഷണത്തിന്‍റെ റിപ്പോർട്ട് പരിഗണിച്ച സംസ്ഥാന എക്സിക്യൂട്ടീവ് കഴിഞ്ഞ ദിവസം വീണ്ടും നാലംഗ കമ്മീഷനെ നിയോഗിച്ചതോടെ സ്ഥിതിഗതികൾ പിന്നെയും മാറി. എ പി ജയൻ പാർട്ടി പരിപാടികളിൽ നിന്ന് വിട്ട് നിൽക്കാൻ തുടങ്ങി.

മുൻകൂട്ടി നിശ്ചയിച്ച ജില്ലയിലെ പ്രധാനപ്പെട്ട പരിപാടികളിലൊന്നിൽ പോലും എ പി ജയൻ പങ്കെടുത്തില്ല. അഖിലേന്ത്യ കിസാൻ സഭയുടെ സംസ്ഥാന ജോയിന്‍റ് സെക്രട്ടറി കൂടിയായ ജയൻ ഇന്നലെ എഐകെഎസ് സംഘടിപ്പിച്ച രാജ്ഭവൻ ധർണയിലും എത്തിയില്ല. ഇതിനിടെ എ പി ജയൻ സിപിഎമ്മിന്‍റെ ഒരു കേന്ദ്ര കമ്മിറ്റി അംഗവുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവരവും പുറത്ത് വരുന്നുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു

0
തിരുവല്ല: പത്തനംതിട്ടയിൽ മദ്യപാനത്തിന് ഒടുവിൽ യുവാവിനെ കിണറ്റിൽ തള്ളിയിട്ടു കൊന്നു. തിരുവല്ല...

തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം

0
ധര്‍മപുരി: തമിഴ്‌നാട് ധര്‍മപുരിയില്‍ വാഹനാപകടത്തില്‍ നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. റോഡരികില്‍ കളിച്ചുകൊണ്ടിരുന്ന...

ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ് ചെയ്തു

0
കോഴിക്കോട്: ബസ് യാത്രക്കിടെ യുവതിയോട് ലൈംഗികാതിക്രമം നടത്തിയ സഹയാത്രികനെ പോലീസ് അറസ്റ്റ്...

രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി നിർദേശങ്ങൾ ക്ഷണിച്ച് കേന്ദ്ര സർക്കാർ

0
ന്യൂഡൽഹി: രാജ്യത്തെ പൊതുപരീക്ഷാ സംവിധാനത്തിൽ സമഗ്ര പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതിനായി വിദ്യാർഥികൾ, രക്ഷിതാക്കൾ,...