പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ പത്തനംതിട്ട അതിവേഗ സ്‌പെഷല്‍ കോടതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ മൂന്നു വര്‍ഷം കഠിനതടവിനും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച്‌ അതിവേഗ സ്‌പെഷല്‍ കോടതി. ചാവക്കാട്‌ പുന്നയൂര്‍ക്കുളം അണ്ടത്തോട്‌ ചെറായി തേന്‍ പറമ്പില്‍ വീട്ടില്‍ ടി.എന്‍. പ്രവീണി(21)നെയാണ്‌ സ്‌പെഷ്യല്‍ കോടതി ജഡ്‌ജി ഡോണി തോമസ്‌ വര്‍ഗീസ്‌ ശിക്ഷിച്ചത്‌. പ്രോസിക്യൂഷന്‌ വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ അഡ്വ. റോഷന്‍ തോമസ്‌ ഹാജരായി. പിഴ അടച്ചില്ലെങ്കില്‍ മൂന്നു മാസത്തെ അധിക കഠിന തടവ്‌ കൂടി അനുഭവിക്കണം.
അന്വേഷണം പൂര്‍ത്തിയാക്കി ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

കുട്ടിയുടെ ഫോണ്‍ കോണ്‍ടാക്‌ട് വിശദമായി പരിശോധിച്ച പോലീസ്‌ നിരവധി തവണ വിളിച്ച നമ്പര്‍ കണ്ടെത്തുകയും യുവാവിലേക്ക്‌ അന്വേഷണം എത്തി പിന്നീട്‌ അറസ്‌റ്റ് ചെയ്യുകയുമായിരുന്നു. 80 തവണ കുട്ടിയെ നിരന്തരം ഫോണില്‍ പ്രതി വിളിച്ചതായും നിരന്തരം പിന്തുടര്‍ന്ന്‌ ശല്യം ചെയ്‌തതായും വിചാരണയില്‍ തെളിഞ്ഞു. പോക്‌സോ നിയമത്തിലെ വകുപ്പുകള്‍ അനുസരിച്ച്‌ യുവാവ്‌ കുറ്റക്കാരനെന്ന്‌ വ്യക്‌തമായി. തുടര്‍ന്ന്‌ ശിക്ഷ വിധിക്കുകയായിരുന്നു. കോടതി നടപടികളില്‍ എ.എസ്‌.ഐ. ഹസീന പങ്കാളിയായി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...

പ്രതിഷേധിക്കുന്നവരുടെ അവകാശങ്ങളെ അടിച്ചമർത്തുന്നു; ഡൽഹിയിലെ പോലീസ് നടപടിക്കെതിരെ ശക്തമായ പ്രതികരണവുമായി വി.എം. സുധീരൻ

0
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും കിരാതമായ ഭരണകൂട ഭീകരതയാണ് ഇന്ന്...

​’പവർ കട്ട് ഒളിമ്പിക്സ് 2026′; വൈദ്യുതി മുടക്കിനെതിരെ വേറിട്ട പ്രതിഷേധവുമായി ഡിവൈഎഫ്ഐ

0
തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന വൈദ്യുതി മുടക്കിനെതിരെ വ്യത്യസ്ത പ്രതിഷേധ പരിപാടിയുമായി ഡിവൈഎഫ്‌ഐ...

തിരുവനന്തപുരം മൃഗശാലയിലെ ബംഗാൾ കടുവയ്ക്ക് ക്യാൻസർ സ്ഥിരീകരിച്ചു; ബബിത കടുവയ്ക്ക് കീമോതെറാപ്പി ആരംഭിച്ചു.

0
തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവയ്ക്ക് ക്യാന്‍സര്‍. ബബിത എന്ന ബംഗാള്‍...