കിണറ്റില്‍ അകപ്പെട്ട വൃദ്ധ മാതാവിന് രക്ഷകരായി പത്തനംതിട്ട ഫയര്‍ ഫോഴ്സ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കാല്‍ വഴുതി കിണറ്റില്‍ വീണു കിടന്നിരുന്ന വൃദ്ധ മാതാവിന് പത്തനംതിട്ട ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷകരായി. കോഴഞ്ചേരി തെക്കേമലയില്‍ ആയിരുന്നു സംഭവം നടന്നത്. തെക്കേമല പാണാംപറമ്പില്‍ രഞ്ജി വര്‍ഗീസിന്‍റെ വീട്ടിലെ വൃദ്ധ മാതാവ് റോസമ്മ വര്‍ഗീസ് (78) ആണ് കാല്‍ വഴുതി കിണറ്റില്‍ വീണത്. പുലര്‍ച്ചെയാണ് സംഭവം എന്ന് കരുതുന്നു. രാവിലെ എഴുമണിയോടെ അയല്‍വാസി കിണറ്റില്‍ നിന്നും ശബ്ദം കേട്ട് നോക്കുമ്പോഴാണ് റോസമ്മ വര്‍ഗീസ് വെള്ളത്തില്‍ വീണുകിടക്കുന്നത് കണ്ടത്. അന്‍പത് അടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ മാതാവിന് രക്ഷപെടാന്‍ കിണറ്റിലേക്ക് കയര്‍ ഇട്ട് കൊടുക്കുകയും ഇവര്‍ കയറില്‍ പിടിച്ച് വെളത്തിലേക്ക് താഴ്ന്നുപോകാതെ നിലയുറപ്പിക്കുകയുമായിരുന്നു.

പിന്നീട് പത്തനംതിട്ട ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി വല ഉപയോഗിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നു. നല്ല വഴുക്കലുള്ള കിണറായതിനാലും വലിയ താഴ്ചയുള്ളതിനാലും രക്ഷാ പ്രവര്‍ത്തനം ഏറെ ദുഷ്കരമായിരുന്നു. കിണറിന്‍റെ കരയില്‍ ചവിട്ടി നില്‍ക്കാന്‍ പോലും സാധിക്കാത്ത വഴുക്കലുണ്ടായിരുന്നതിനാല്‍ ഏറെ പണിപ്പെട്ടാണ് അമ്മയെ പുറത്തെടുത്തത്. വലിയ പരിക്കുകള്‍ ഇല്ലാതെ വൃദ്ധമാതാവ് രക്ഷപെട്ടതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു. പത്തനംതിട്ട ഫയര്‍ ഫോഴ്സ് സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരായ അമല്‍ചന്ദ്,  വിനു കൃഷ്ണന്‍, അസീം, നൗഷാദ്, അനില്‍ കുമാര്‍, ഡേവിഡ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാ പ്രവര്‍ത്തനം നടത്തിയത്.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...