ഇലന്തൂര്‍ പാലച്ചുവടില്‍ നിയന്ത്രണം വിട്ട ലോറി ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കയറി ; ഡ്രൈവര്‍ക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇലന്തൂര്‍ : ഇലന്തൂര്‍ പാലച്ചുവടില്‍ നിയന്ത്രണം വിട്ട ലോറി സമീപത്തെ ട്രാന്‍സ്ഫോര്‍മറില്‍ ഇടിച്ച് കയറിയതിനെ തുടര്‍ന്ന് ഡ്രൈവര്‍ക്ക് പരിക്കേറ്റു. മാവേലിക്കര കുന്നം സ്വദേശി ശാസ്താം മഠത്തില്‍ ശ്രീശാന്തിനാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ ആയിരുന്നു അപകടം. പത്തനംതിട്ടയിലെ പ്രമുഖ ബേക്കറിയിലെ ലോറിയാണ് അപകടത്തില്‍ പെട്ടത്. ബേക്കറിയിലേക്ക് സാധനങ്ങള്‍ കൊണ്ടുപോകുന്നതിനിടെ റോഡില്‍ ടയര്‍ തെന്നിമാറി ലോറി നിയന്ത്രണം വിടുകയായിരുന്നു. അപകടത്തെ തുടര്‍ന്ന് ലോറി ഒരു വശത്തേക്ക് ചരിയുകയും ഒരു വശം അന്തരീക്ഷത്തില്‍ ഉയര്‍ന്ന് നില്‍ക്കുകയും ചെയ്തതോടെ ഡ്രൈവര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു. നാട്ടുകാര്‍ പത്തനംതിട്ട ഫയര്‍ ഫോഴ്സില്‍ വിവരം ധരിപ്പിച്ചതിനെ തുടര്‍ന്ന് ഇവര്‍ സ്ഥലത്തെത്തിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഒരു വശം ഉയര്‍ന്നു നിന്നിരുന്ന ലോറി ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തിയപ്പോഴും പ്രവര്‍ത്തിക്കുന്ന നിലയിലായിരുന്നു. പിന്നീട് ഉദ്യോഗസ്ഥര്‍ എത്തി അപകടത്തില്‍പ്പെട്ട വാഹനത്തില്‍ നിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത്  ഉടന്‍ തന്നെ വാഹനത്തിന്‍റെ ബാറ്ററിയില്‍ നിന്നും വയറുകള്‍ വേര്‍പെടുത്തുകയും, തുടര്‍ന്ന് വാഹനം പൂര്‍ണ്ണമായി ഓഫ്‌ ആക്കുകയുമായിരുന്നു. ഇതോടെയാണ് പ്രദേശവാസികളുടെ ആശങ്ക ഒഴിഞ്ഞത്. ഇതേ അപകടം നടന്ന സ്ഥലത്താണ് മേയ് മാസം ഏഴാം തീയതി രോഗിയുമായി പോയ ആംബുലന്‍സ് ഇടിച്ച് മധ്യ വയസ്കന്‍ മരണപ്പെട്ടത്. ഈ ഭാഗത്ത് റോഡ്‌ നിര്‍മ്മിച്ചതിലെ അശാസ്ത്രീയതയാണ് അപകടങ്ങള്‍ക്ക് കാരണമകുന്നതെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...