പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രിയദർശിനി സർവീസുകളുള്ള സ്ഥലങ്ങളിലെ സ്വകാര്യ ബസ്സുകളുടെ പ്രതിസന്ധി പഠിക്കാൻ കമ്മിറ്റി രൂപീകരിക്കാൻ സർക്കാർ. ടിക്കറ്റ് ഇതര വരുമാനത്തിലൂടെ സ്വകാര്യ ബസുകളെ സംരക്ഷിക്കുമെന്ന് ഗതാഗത മന്ത്രി സിപി ജോൺ പറഞ്ഞു. പരസ്യ വരുമാനം സ്വകാര്യ ബസുകൾക്കും നൽകും. പെട്രോൾ വില വർധന കണക്കിലെടുത്ത് നിലവിലുള്ള ബസുകളെ സിഎൻജിയിലേക്ക് മാറ്റാൻ ആലോചനയുണ്ടെന്നും സി പി ജോൺ വ്യക്തമാക്കി. ഇതിനായി എൻജിനീയറിങ് കോളജിലെ മെക്കാനിക്കൽ വിഭാഗം കെഎസ്ആർടിസിയുമായി ചർച്ചകൾ നടത്തി. ഇന്ധനം ലാഭിച്ച് മികച്ച രീതിയിലുള്ള ഡ്രൈവിങ്ങിന് ഡ്രൈവർമാരെ പരിശീലിപ്പിച്ചും പ്രതിസന്ധികൾ മറികടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഗതാഗത വകുപ്പ്.

സ്ത്രീകൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി സർവീസുകൾ ആരംഭിച്ചതിന് പിന്നാലെ സ്വകാര്യ ബസ് മേഖല പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. പലയിടങ്ങളിലും ബസുകൾ സർവീസ് നിർത്തി. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി പഠിക്കാൻ സർക്കാർ കമ്മിറ്റിയെ രൂപീകരിക്കാൻ ഒരുങ്ങുന്നത്.സ്വകാര്യ ബസ് മേഖലയെ സംരക്ഷിക്കാനായി നികുതി ഇനത്തിൽ 50% കുറച്ചെങ്കിൽ പോലും വരുമാന നഷ്ടത്തിലാണ് ബസുകൾ ഓടുന്നത്. ഈ സാഹചര്യത്തിലാണ് നികുതി ഇതര വരുമാനത്തിലൂടെ മേഖലയെ സംരക്ഷിക്കാൻ ഒരുങ്ങുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്

0
തിരുവനന്തപുരം: വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധമാണെന്ന് എം സ്വരാജ്. വന്ദേമാതരം...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും വൻ നാശനഷ്ടം

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ ദിബാങ് താഴ്‌വരയിലുണ്ടായ കനത്ത മഴയിലും മിന്നൽപ്രളയത്തിലും ഉരുൾപൊട്ടലിലും...

അമ്മ ആരാണെന്ന് തിരിച്ചറിയാത്തവരാണ് വന്ദേമാതരത്തെ എതിർക്കുന്നതെന്ന് കേരള സർവകലാശാല വൈസ് ചാൻസലർ ഡോ.മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വന്ദേമാതര ഗാനത്തെ എതിർക്കുന്നവർക്കെതിരെയും പിഎസ്സി പരീക്ഷാ സമ്പ്രദായത്തിനെതിരെയും വിവാദ പരാമർശങ്ങളുമായി...