പത്തനംതിട്ടയിൽ പതിമൂന്നുകാരിയെ സഹപാഠികൾ പീഡിപ്പിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ടയില്‍ പതിമൂന്നുവയസുകാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തിൽ കേസെടുത്ത് സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ വി മനോജ് കുമാറാണ് സംഭവത്തിൽ സ്വമേധയാ കേസെടുത്തത്. മാധ്യമ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതിനെ പിന്നാലെയായിരുന്നു നടപടി. വിദ്യാർത്ഥിനി ചൂഷണത്തിന് ഇരയായെന്ന വിവരം അധ്യാപികയോട് വെളിപ്പെടുത്തിയത് കുട്ടിയുടെ സഹോദരിയാണ്. പിന്നാലെ അധ്യാപിക ഈ വിവരം ചൈൽഡ് ഹെൽപ് ലൈനിൽ അറിയിക്കുകയായിരുന്നു. ഇതോടെ കുട്ടിക്ക് കൗൺസിലിംഗ് ഏർപെടുത്തുകയും പീഡന വിവരം കുട്ടി വെളിപ്പെടുത്തുകയും ചെയ്തു.

കൗൺസിലിങ്ങിൽ കുട്ടി പത്തുപേരുടെ പേരുകൾ വെളിപ്പെടുത്തിയതായാണ് പുറത്തുവരുന്ന വിവരം. ഇവരിൽ എട്ട് പേർക്കെതിരെ നിലവിൽ കേസെടുത്തിട്ടുണ്ട്. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. കേസെടുത്ത എല്ലാവരും പ്രായപൂർത്തിയാകാത്ത കുട്ടികളാണ്. ഇതിൽ ഒരു പെൺകുട്ടിയും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ പ്രായപൂർത്തിയായവരും ഈ സംഘത്തിൽ ഉണ്ടെന്നാണ് വിവരം. സ്കൂൾ പരിസരത്ത് വെച്ചും സഹപാഠിയായ പെൺകുട്ടിയുടെ വീട്ടിൽ വെച്ചുമാണ് പതിമൂന്നുകാരിയെ സഹപാഠികൾ ചേർന്ന് പീഡിപ്പിച്ചത്. കേസിൽ 10 പേരുടെയും പങ്ക് പോലീസ് അന്വേഷിക്കുകയാണ്.

വിദ്യാർത്ഥിനിയുടെ ഈ വെളിപ്പെടുത്തലിന് പിന്നാലെ സ്കൂൾ അധികൃതർ പോലീസിനും ശിശുക്ഷേമ സമിതിക്കും വിവരം കൈമാറുകയായിരുന്നു. അതിക്രമത്തിന് ഇരയായ കുട്ടിയുടെ സംരക്ഷണം സിഡബ്യൂസി ഏറ്റെടുത്തു. പ്രതികളുടെ മൊഴി പോലീസ് ശേഖരിക്കും. ഏറെ ഗൗരവമുള്ള വിഷയമായതിനാലും, പ്രായപൂർത്തിയാകാത്ത കുട്ടികളാണ് പോക്സോ കേസിലെ പ്രതികൾ എന്നതിനാലും പോലീസ് ഏറെ സൂക്ഷ്മതയോടെയാണ് കേസ് കൈകാര്യം ചെയ്യുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...