ഗ്യാസ്‌ ബുക്കിങ്‌ അവതാളത്തില്‍ ; ഏജന്‍സികളില്‍ പരാതി പ്രളയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പാചക വാതക സിലിണ്ടര്‍ വിതരണം അവതാളത്തില്‍. രാജ്യമൊട്ടാകെ സിലിണ്ടര്‍ ബുക്കിങിന്‌ കൊണ്ടുവന്ന ഏകീകൃത സംവിധാനം തിരിച്ചടിച്ചതാണ്‌ കാരണം. ഇന്‍ഡേന്‍ ഗ്യാസ്‌ ബുക്കിങ്ങിന്‌ നല്‍കിയ നമ്പരിലേക്ക്‌ വിളിക്കുകയോ എസ്‌.എം.എസ്‌. അയയ്‌ക്കുയോ ചെയ്‌താല്‍ കിട്ടാതെ വന്നതിനെത്തുടര്‍ന്ന്‌ നൂറു കണക്കിന്‌ ഉപയോക്‌താക്കള്‍ ഗ്യാസ്‌ വിതരണ ഏജന്‍സികളെ സമീപിച്ചു.

ചില ഏജന്‍സികള്‍ തങ്ങളുടെ സംവിധാനം ഉപയോഗിച്ച്‌ അത്യാവശ്യക്കാര്‍ക്ക്‌ സിലിണ്ടര്‍ ബുക്ക്‌ ചെയ്‌ത്‌ നല്‍കി. മറ്റു ചിലര്‍ ഇതിന്‌ വിസമ്മതിച്ചതോടെ ആവശ്യക്കാര്‍ നെട്ടോട്ടം തുടങ്ങി. നവംബര്‍ ഒന്നു മുതലാണ്‌ ഇന്‍ഡേന്‍ ബുക്കിങ്ങിന്‌ പുതിയ സംവിധാനം നിലവില്‍ വന്നത്‌. രാജ്യമെമ്പാടും ബുക്കിങ്ങിന്‌ ഒറ്റ നമ്പര്‍ എന്ന പരിഷ്‌കാരം നിലവില്‍ തിരിച്ചടി നേരിടുകയാണ്‌. 7718955555 എന്ന നമ്പരിലേക്ക്‌ വിളിച്ചും രജിസ്‌ട്രേഡ്‌ മൊബൈല്‍ നമ്പരില്‍ നിന്ന്‌ ഐ.വി.ആര്‍.എസ്‌. സംവിധാനത്തില്‍ ‌ എസ്‌.എം.എസ്‌. അയച്ചും സിലിണ്ടര്‍ ബുക്ക്‌ ചെയ്യാമെന്നായിരുന്നു അറിയിച്ചിരുന്നത്‌. അത്യാവശ്യക്കാര്‍ക്ക്‌ 7588888824 എന്ന വാട്‌സാപ്പ്‌ നമ്പരിലേക്ക്‌ മെസേജ് അയച്ചും ബുക്ക്‌ ചെയ്യാം.

നിലവില്‍ ഇതില്‍ വാട്‌സാപ്പ്‌ നമ്പര്‍ ഒഴികെ യാതൊന്നും പ്രവര്‍ത്തിക്കുന്നില്ല. വിളിക്കുന്നവര്‍ക്ക്‌ ലൈന്‍ ബിസി, നമ്പര്‍ പ്രവര്‍ത്തന രഹിതം, പരിധിക്ക്‌ പുറത്ത്‌ എന്നൊക്കെയാണ്‌ മറുപടി കിട്ടിയത്‌. എസ്‌.എം.എസ്‌. അയച്ച്‌ ബുക്ക്‌ ചെയ്യാമെന്ന്‌ വിചാരിച്ചാല്‍ അതിനും മറുപടിയില്ല. ഓണ്‍ലൈനില്‍ ബുക്ക്‌ ചെയ്യാന്‍ പേജിലേക്ക്‌ കടക്കാനും സാധിക്കുന്നില്ല. എന്നാല്‍ എയല്‍ടെല്‍ നമ്പരില്‍ നിന്ന്‌ വിളിക്കുന്നവര്‍ക്ക്‌ ബുക്കിങ്‌ സാധിക്കുന്നുണ്ട്‌. വിളിച്ചിട്ടും എസ്‌.എം.എസ്‌. അയച്ചിട്ടും കിട്ടാതെ വന്നതോടെ അത്യാവശ്യക്കാര്‍ ഏജന്‍സിയിലേക്ക്‌ വിളിക്കുകയും നേരിട്ട്‌ ചെല്ലുകയുമാണ്‌. ഏജന്‍സി അധികൃതര്‍ക്ക്‌ കൈമലര്‍ത്താനേ കഴിയുന്നുള്ളൂ. ബുക്കിങ്‌ ഇല്ലാതെ ഇവര്‍ക്ക്‌ സിലിണ്ടര്‍ വിതരണം ചെയ്യാന്‍ കഴിയുന്നില്ല. വിതരണത്തിലും വന്‍ ഇടിവ്‌ സംഭവിച്ചതായി ഏജന്‍സി ഉടമകള്‍ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...