കൂടൽറോഡ് സഞ്ചാര യോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു

For full experience, Download our mobile application:
Get it on Google Play

കൂടൽ: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാന പാതയിലെ റോഡ് പൊട്ടിപൊളിഞ്ഞത് അറ്റകുറ്റപണികൾ നടത്തി ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി.

മാന്തടം ജംഗ്ഷനും മുറിഞ്ഞകല്ലിനുമിടയിലാണ് രണ്ട് ഭാഗങ്ങളിലായി റോഡ് പൊട്ടിപൊളിഞ്ഞ് കുഴികളും വെള്ളക്കെട്ടും രൂപം കൊണ്ടിട്ടുള്ളത്. ശബരിമല സീസൺ ആരംഭിക്കാൻ രണ്ടാഴ്ച ബാക്കി നിൽക്കുമ്പോഴാണ് ഈ അവസ്ഥ. തമിഴ്‌നാട്ടിലെ തെക്കൻ ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നിന്നുള്ള തീർത്ഥാടകരും നിരന്തരം സഞ്ചരിക്കുന്ന പാതയാണിത്. പൊട്ടിപൊളിഞ്ഞ റോഡിൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഒരു വർഷത്തിലേറെയായി റോഡ് അറ്റകുറ്റപ്പണികൾ നടത്തിയിട്ട്. ഗതാഗതയോഗ്യമാക്കാൻ ബന്ധപ്പെട്ടവർ ശ്രമിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അടിമാലിയിൽ ഇരട്ടക്കുട്ടികൾ മരിച്ച സംഭവം ; കീടനാശിനി ഉള്ളില്‍ ചെന്നതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട്

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ മരിച്ച സംഭവത്തിൽ കൂടുതൽ...

അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചു ; തർക്കത്തെ തുടർന്ന് യുവാവിനെ സുഹൃത്ത്...

0
മുംബൈ: അനുവാദമില്ലാതെ വസ്ത്രങ്ങളും മറ്റ് വ്യക്തിഗത വസ്തുക്കളും ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ...

ഇതാണോ ബിജെപിയുടെ ചൈനീസ് ലിങ്ക്? ; ബിജെപിക്കെതിരെ പരിഹാസവുമായി സിജെപി

0
ന്യൂഡൽഹി : ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര...

സുഡാനിൽ ആയുധ ഉപരോധം വ്യാപിപ്പിക്കണമെന്നാവശ്യവുമായി യുഎഇ

0
ദുബായ് : സുഡാനിൽ തുടരുന്ന സംഘർഷത്തിന് അറുതിവരുത്താനും രാജ്യത്തേക്കുള്ള ആയുധങ്ങളുടെ ഒഴുക്ക്...