പത്തനംതിട്ട എച്ച്ഡിഎഫ്‌സി ബാങ്ക് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക തിരികെ നല്‍കാൻ വിധി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: എച്ച്ഡിഎഫ്‌സി ബാങ്ക് പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയ തുക തിരികെ നല്‍കണമെന്ന് പത്തനംതിട്ട ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ ഉത്തരവ്. അടൂർ കടമ്പനാട് ചിത്രാലയത്തിൽ വീട്ടിൽ ഷിബു എച്ച്‌ഡിഎഫ്‌സി ബാങ്ക് അടൂർ ശാഖയ്ക്കെതിരെ നല്‍കിയ കേസിലാണ് വിധി ഉണ്ടായത്. അടൂര്‍ ബാങ്കില്‍ നിന്നും കാർ വാങ്ങാൻ ഷിബു 33,36,000 രൂപ ഓട്ടോ പ്രീമിയം ലോൺ എടുത്തിരുന്നു. പ്രതിമാസം 52,514 രൂപ വീതം 92 പ്രതിമാസ തവണകളായിരുന്നു. ലോണിൻ്റെ കാലാവധി 2025 ആണ് പൂര്‍ത്തിയാകേണ്ടത്. എന്നാൽ 2023ൽ ഷിബു ബാങ്ക് ശാഖയിൽ ലോൺ മുഴുവനായി അടക്കാൻ പോയി. 21,53,247 രൂപ നൽകണമെന്ന് ബാങ്ക് ആവശ്യപ്പെടുകയും മുഴുവൻ തുകയും നൽകുകയും ഉണ്ടായി. പിന്നീട് സംശയം തോന്നിയ ഷിബു ബാങ്കിലെത്തി അന്വേഷിച്ചപ്പോഴാണ് ബാങ്കിൽ നിന്ന് 1000 രൂപ വീതം 73,925 പ്രീ-ക്ലോഷർ ചാർജായി ഈടാക്കിയതായി മനസിലായത്.

ഇരു കൂട്ടരുടെയും വാദങ്ങളും കേട്ട കമ്മീഷൻ റിസർവ് ബാങ്കിൻ്റെ മാർഗനിർദ്ദേശങ്ങൾക്ക് വിരുദ്ധമായി എച്ച്ഡിഎഫ്‌സി ബാങ്ക് പ്രീ-ക്ലോഷർ ചാർജ് ഈടാക്കിയതായി കണ്ടെത്തി. ലോൺ കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് ലോൺ പൂർണ്ണമായും അടയ്ക്കാൻ തയ്യാറായ ഉപഭോക്താവിന് പ്രീ-ക്ലോഷർ ചാർജായി 73,925 രൂപ അന്യായമായി ഈടാക്കി. അതിനാൽ അധികം അടച്ച 73,925 രൂപയും നഷ്ടപരിഹാരമായി 10,000 രൂപയും കോടതിച്ചെലവുകൾക്കായി 5,000 രൂപയും സഹിതം 88,925 രൂപ ഷിബുവിന് നൽകണമെന്ന് കമ്മീഷൻ ഉത്തരവിട്ടത്. കമ്മിഷൻ പ്രസിഡൻ്റ് ബേബിച്ചൻ വെച്ചൂച്ചിറ, അംഗം നിഷാദ് തങ്കപ്പൻ എന്നിവർ ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വയോധികയെ മർദ്ദിച്ചെന്ന പരാതിയിൽ കുരുങ്ങി ഫോട്ടോഗ്രാഫറും ഇൻഫ്ലുവൻസറുമായ ശാലു പേയാട്

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വയോധികയ്ക്ക് മര്‍ദ്ദനമേറ്റതായി പരാതി. ഫോട്ടോഗ്രാഫറും ഇന്‍ഫ്‌ളുവന്‍സറുമായ ശാലു പേയാട്...

സുരക്ഷാ പരിശോധനകൾ കടുപ്പിച്ച് സിയാൽ; കൊച്ചി വിമാനത്താവളത്തിൽ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങൾ

0
കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഏര്‍പ്പെടുത്തുന്ന പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളുടെ...

​’തോന്ന്യാസം’ പരാമർശത്തിൽ കെ. മുരളീധരന് ചുട്ട മറുപടിയുമായി മുൻ മന്ത്രി വീണാ ജോർജ്

0
തിരുവനന്തപുരം: മന്ത്രി കെ മുരളീധരനെതിരെ വിമര്‍ശനവുമായി മുന്‍ ആരോഗ്യ വകുപ്പ് മന്ത്രി...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....