പത്തനംതിട്ടയിൽ സ്വർണ്ണക്കട കുത്തിത്തുറന്ന് മോഷണം ; കവർന്നത് ഡിസ്പ്ലേ വെച്ചിരുന്ന ആഭരണങ്ങൾ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ട ഇലവുംതിട്ടയിൽ ജ്വല്ലറി കുത്തിത്തുറന്ന് മോഷണം. കടയിലെ ഡിസ്പ്ലേയിലുണ്ടായിരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. പ്രതികൾക്കായി പോലീസ് തെരച്ചിൽ തുടങ്ങി. ഇന്നലെ അർദ്ധരാത്രിയോടെയാണ് ഇലവുംതിട്ട ജംഗ്ഷനിലുള്ള വനിത ജ്വല്ലറിയിൽ മോഷണം നടന്നത്. റോഡിനോട് ചേർന്നുള്ള വാതിലിന്റെ ഷട്ട‌റിന്റെ ലോക്ക് കുത്തിയിളക്കിയാണ് പ്രതികൾ ഉള്ളിൽ കയറിയത്.

കടയിലെ സിസിടിവി ദൃശ്യങ്ങളിൽ രണ്ട് പേർ അകത്ത് കടക്കുന്നത് വ്യക്തമായിട്ടുണ്ട്. ഹെൽമറ്റും മാസ്ക്കും ധരിച്ച രണ്ട് പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. ജ്വല്ലറിക്കുള്ളിൽ ഡിസ്പ്ലേയിൽ ഉണ്ടായിരുന്ന ഏഴ് പവൻ സ്വർണവും അരകിലോയോളം വെള്ളിയും നഷ്ടപ്പെട്ടു. ലോക്കർ പൊളിക്കാൻ പ്രതികൾ ശ്രമിച്ചെങ്കിലും തുറക്കാൻ കഴിഞ്ഞില്ല. ഇലവുംതിട്ട ദേവീ ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായുള്ള കലാപരിപാടികൾ നടക്കുന്ന സമയത്താണ് മോഷണം നടന്നത്.

നാട്ടുകാരും പോലീസും എല്ലാം ഉത്സവം നടക്കുന്ന സ്ഥലത്തായിരുന്നു. പ്രതികളെ കണ്ടെത്താനായി സമീപ പ്രദേശത്തെ സിസിടിവികളും പോലീസ് പരിശോധിച്ചു. ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തി. സംഭവ സ്ഥലത്ത് നിന്ന് മണം പിടിച്ച പോലീസ് നായ തൊട്ടടുത്തുള്ള കള്ള് ഷാപ്പ് വരെ ഓടി. പുലർച്ച ഷാപ്പിന്റെ മുന്നിൽ കൂടി രണ്ട് പേർ ഓടിയതായി നാട്ടുകാരിൽ ചിലരും പോലീസിനും മൊഴി നൽകിയിട്ടുണ്ട്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിദ്യാഭ്യാസരംഗത്തെ നയസമീപനരീതി ; കേന്ദ്രസർക്കാരിനെതിരെ മുതിർന്ന ബി.ജെ.പി. നേതാവ് മുരളീ മനോഹർ ജോഷി

0
ന്യൂഡൽഹി : വിദ്യാഭ്യാസരംഗത്ത് കേന്ദ്രത്തിലെ നരേന്ദ്രമോദിസർക്കാർ സ്വീകരിക്കുന്ന നയസമീപനങ്ങളെ രൂക്ഷമായി വിമർശിച്ച്...

മുട്ടിൽ മരംമുറി : അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാവും

0
ചോറ്റാനിക്കര: മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനാകേസിൽ അഗസ്റ്റിൻ സഹോദരന്മാർ ഇന്ന് ചോറ്റാനിക്കര...

സൗദിയിലെ വിവിധ പ്രവിശ്യകളിൽ വെള്ളിയാഴ്ച വരെ മഴയുണ്ടാകും ; വെള്ളപ്പൊക്ക മേഖലകളിൽ നിന്ന് ഒഴിഞ്ഞുമാറാൻ...

0
റിയാദ് : സൗദിയുടെ വിവിധ ഭാ​ഗങ്ങളിൽ വരും ദിവസങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന്...

ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം ; പ്രതി കസ്റ്റഡിയിൽ

0
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥന് നേരെ ആക്രമണം....