പത്തനംതിട്ട കെഎസ്ആര്‍ടിസി സ്റ്റാന്റ് ചോര്‍ച്ച ; അന്വേഷണത്തിന് ഉത്തരവിട്ടു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്നിട്ടുള്ള ചില പ്രശ്നങ്ങളില്‍മേല്‍ ഗതാഗത വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവിന് നല്‍കിയ കത്തിനെ തുടര്‍ന്നാണ് നടപടി. അന്വേഷണത്തിന് ചീഫ് എഞ്ചിനീയറെ ചുമതലപ്പെടുത്തി. പത്തനംതിട്ട കെഎസ്ആര്‍ടിസി കെട്ടിട സമുച്ചയവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി വീണാ ജോര്‍ജ് കഴിഞ്ഞ ദിവസമാണ് ഗതാഗത വകുപ്പ് മന്ത്രിക്ക് കത്തെഴുതിയത്.

വീണാ ജോര്‍ജ് എംഎല്‍എ ആയിരുന്നപ്പോള്‍ ഇതിന്റെ നിര്‍മാണ കാലയളവില്‍ തന്നെ അന്നത്തെ മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ഒരു സാങ്കേതിക സമിതിയെക്കൊണ്ട് അന്വേഷിക്കുകയും കുറച്ച് റെക്ടിഫിക്കേഷന്‍ നടപടികള്‍ നടത്തുകയും ചെയ്തിരുന്നു. പക്ഷെ ഇപ്പോഴും ഡ്രെയിനേജ് ഓവര്‍ഫ്ളോ ചെയ്യുന്നുണ്ട്. മാത്രമല്ല ചോര്‍ച്ചയുമുണ്ട്. ഇത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു. ശബരിമലക്കാലമായതിനാല്‍ ധാരാളം തീര്‍ഥാടകരെത്തുന്നുണ്ട്.

ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഇതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുണ്ടാകുന്നുണ്ട്. ഇതിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് സാങ്കേതിക സമിതി അന്വേഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിച്ച് നടപടി സ്വീകരിക്കുകയും ചെയ്യണമെന്ന് മന്ത്രി വീണാ ജോര്‍ജ് കത്തില്‍ അഭ്യര്‍ഥിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് നടപടി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...