പത്തനംതിട്ട : സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി ജലീലിൻ്റെ രാജിയ്ക്കായി സംസ്ഥാന വ്യാപകമായി വിവിധ യുവജന സംഘടനകൾ പ്രതിഷേധം തുടരുകയാണ്. പത്തനംതിട്ടയിൽ കെ എസ് യു വിൻ്റെ നേതൃത്വത്തിൽ പ്രതിഷേധ സമരത്തിൽ കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ സംഘർഷുണ്ടായി.
പത്തനംതിട്ട കളക്ട്രേറ്റിലേക്ക് കെ എസ് യു ജില്ലാ പ്രസിഡൻ്റ് അൻസർ മുഹമ്മദിൻ്റെ നേതൃത്വത്തിലാണ് നൂറോളം കെ എസ് യു പ്രവർത്തകർ രാവിലെ പ്രതിഷേധ മാർച്ച് നടത്തിയത്. മാർച്ച് കളക്ട്രേറ്റ് പടിക്കൽ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് തടഞ്ഞു.
ബാരിക്കേഡുകൾ തകർത്തു കളക്ട്രേറ്റിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച കെ എസ് യു പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് കെ എസ് യു പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.