ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഉണങ്ങിയ ഇല കത്തിക്കുന്നത് കുറയ്ക്കാന്‍ പോര്‍ട്ടബിള്‍ കരിയില സംഭരണിയുമായി പത്തനംതിട്ട നഗരസഭ. കരിയില കത്തിക്കുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായാണ് കളക്ടറേറ്റ് അങ്കണത്തില്‍ കരിയില സംഭരണി സ്ഥാപിച്ചത്. നഗരസഭയുടെ ഓഫീസ് മാലിന്യ സംസ്‌കരണ പദ്ധതിയായ ഫുഡ് സ്‌കേപിംങ്ങിന്റെ രണ്ടാംഘട്ടത്തിലാണ് സംഭരണി ഒരുക്കിയത്. മാലിന്യങ്ങള്‍ കുറയ്ക്കുന്നതിനൊപ്പം പുനരുപയോഗം സാധ്യമാക്കുന്ന സംസ്‌കരണ പദ്ധതിയാണ് ഫുഡ്സ്‌കേപ്പിങ്. സംഭരണിയുടെ പ്രവര്‍ത്തനോദ്ഘാടനം നഗരസഭ ചെയര്‍മാന്‍ അഡ്വ ടി സക്കീര്‍ ഹുസൈന്‍ നിര്‍വഹിച്ചു. ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ മുഖ്യാതിഥിയായി. കരിയില സംഭരണിയിലൂടെ കമ്പോസ്റ്റ് നിര്‍മാണവും ലക്ഷ്യമിടുന്നു.

കൊഴിഞ്ഞു വീഴുന്ന ഇലകള്‍ ദിവസേന സംഭരണിയില്‍ ശേഖരിക്കും. വേനലില്‍ ഉണക്കി കമ്പോസ്റ്റിംഗ് യൂണിറ്റിലേക്ക് മാറ്റും. ഇതിലേക്ക് ജൈവമാലിന്യ സംസ്‌കരണത്തിന് സൂക്ഷ്മ ജീവാണുക്കളെ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത ഇനോക്കുലം ചേര്‍ത്താല്‍ 30 ദിവസത്തിനുള്ളില്‍ കമ്പോസ്റ്റ് തയ്യാറാകും. ലഭിക്കുന്ന വളം പദ്ധതിയുടെ ഭാഗമായ പച്ചക്കറി തോട്ടത്തില്‍ ഉപയോഗിക്കാം. പരിസ്ഥിതി സൗഹൃദ സംവിധാനമായ സംഭരണി മഴക്കാലത്ത് ഇലകളില്‍ കീടങ്ങള്‍ വളരുന്നത് തടയാനും സഹായിക്കും. ഐഎസിആര്‍ കൃഷി വിജ്ഞാന കേന്ദ്രമാണ് സംഭരണി ഒരുക്കിയത്. നഗരസഭ ഹരിതകര്‍മ്മസേനക്കാണ് പരിപാലന ചുമതല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ : കുറ്റപത്രം സമര്‍പ്പിച്ചു

0
ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനക്കേസില്‍ നിര്‍ണായക കണ്ടെത്തലുകളുമായി എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. സ്‌ഫോടനത്തിന്...

തലകറങ്ങി വീണ കുട്ടിയെ ഉപദ്രവിച്ചെന്ന പരാതി ; കണ്ണൂരിൽ വിവാദത്തിലായ അധ്യാപികയെ മാറ്റി

0
കണ്ണൂര്‍: കണ്ണൂര്‍ ഇരിട്ടിയില്‍ വിദ്യാര്‍ത്ഥിയോട് അധ്യാപിക മനുഷ്യത്വരഹിതമായി പെരുമാറിയെന്ന പരാതിയില്‍ അധ്യാപികയെ...

എജിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മാത്രം സിഎംആർഎൽ കേസിൽ തുടർനടപടി : രമേശ് ചെന്നിത്തല

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക്ക് കേസില്‍ അഡ്വക്കേറ്റ് ജനറലിന്റെ റിപ്പോര്‍ട്ടിന് ശേഷം മാത്രമാണ് സര്‍ക്കാര്‍...

പിഎംശ്രീ നടപ്പാക്കാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിന്മാറണം; മുന്നറിയിപ്പുമായി എം.എസ്.എഫ് നേതൃത്വം

0
കോഴിക്കോട്: പിഎംശ്രീയില്‍ പരസ്യപ്രതികരണവുമായി എംഎസ്എഫ്. പിഎംശ്രീ പദ്ധതി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ഒരു...