പത്തനംതിട്ട നഗരസഭ അന്യായമായി വര്‍ദ്ധിപ്പിച്ച തൊഴില്‍ നികുതി പിന്‍വലിക്കണം ; വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ അശാസ്ത്രീയവും അന്യായവുമായ തൊഴില്‍ നികുതി വർദ്ധനവിനെതിരെ കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റിന്റെ നേത്രുത്വത്തില്‍  നഗരസഭാ ഓഫീസിനു മുമ്പില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണ ഏകോപന സമിതി ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു ഉദ്ഘാടനം ചെയ്തു.

മുന്‍ കാലങ്ങളില്‍ നിന്നും വിഭിന്നമായി പലമടങ്ങാണ് തൊഴില്‍ കരം പത്തനംതിട്ട നഗരസഭ കൂട്ടിയിരിക്കുന്നത്. ഇതില്‍ ഒരു ന്യായവുമില്ല. കടുത്ത സാമ്പത്തിക പ്രയാസത്തില്‍ക്കൂടി മുമ്പോട്ടുപോകുന്ന ചെറുകിട വ്യാപാരമേഖലക്ക് അന്യായമായ ഈ നിരക്ക് വര്‍ധനവ്‌ താങ്ങാന്‍ കഴിയില്ല. മിക്ക വ്യാപാരങ്ങളും ഓണ്‍ ലൈന്‍ ആയിക്കഴിഞ്ഞു. കുത്തക കമ്പിനികളും കോര്‍പ്പറേറ്റുകളും വ്യാപാരമേഖല കയ്യടക്കിക്കഴിഞ്ഞു. ചെറുകിട വ്യാപാര മേഖല ഇന്ന് നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടത്തിലാണ്. ഈ അവസരത്തില്‍ സാധാരണക്കാരായ വ്യാപാരികള്‍ക്ക് കൈത്താങ്ങാകേണ്ടിയിരുന്ന നഗരസഭാ അവരെ ഞെക്കിക്കൊല്ലുവാനാണ് ശ്രമിക്കുന്നത്. ഇത് പുന പരിശോധിക്കണമെന്നും വ്യാപാരികളെ ദ്രോഹിക്കുന്ന നടപടികള്‍ അവസാനിപ്പിക്കണമെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട ജില്ലാ ജനറല്‍ സെക്രട്ടറി കെ.ഇ മാത്യു ആവശ്യപ്പെട്ടു.

നഗരസഭാ പ്രദേശത്തെ ഓരോ വ്യാപാരിക്കും പത്തനംതിട്ട നഗരസഭയുമായി അഭേദ്യ ബന്ധമാണ് ഉള്ളത്. ഇക്കാര്യം കണക്കിലെടുത്തുകൊണ്ടുതന്നെ നഗരസഭാ അധികൃതര്‍ പുനര്‍ചിന്തനം നടത്തണമെന്നും ചെറുകിട വ്യാപാരികളെ ദ്രോഹിക്കുന്ന നികുതി പരിഷ്കാരങ്ങളില്‍ നിന്നും പിന്തിരിയണമെന്നും യൂണിറ്റ് പ്രസിഡന്റ് ടി.ടി അഹമ്മദ് അധ്യക്ഷ പ്രസംഗത്തില്‍ ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ്ണക്ക് മുന്നോടിയായി വ്യാപാര ഭവനില്‍ നിന്നും പ്രകടനമായാണ് വ്യാപാരികള്‍ നഗരസഭാ ഓഫീസിനു മുമ്പില്‍ എത്തിയത്.

ജില്ലാ സെക്രട്ടറി ശശി ഐസക്, എക്സിക്യൂട്ടിവ് അംഗം അബു നവാസ്, യൂണിറ്റ് ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് വര്‍ഗീസ്‌ അജന്ത, ട്രഷറര്‍ ഗീവര്‍ ജോസ് കുന്നംകുളം, വൈസ് പ്രസിഡന്റ്മാരായ പ്രകാശ് ഇഞ്ചത്താനം, മുഹമ്മദ്‌ ഹനീഫ്, സെക്രട്ടറിമാരായ മിത്രന്‍ ചിത്രരംഗ്, അഹമ്മദ്‌ സാലി, ഹനീഫ ഹാഷിമ, യൂത്ത് വിംഗ് പ്രസിഡന്റ് സല്‍മാന്‍ മുഹമ്മദ്‌ ഷാജഹാന്‍, സെക്രട്ടറി റിയാസ് മാക്കാര്‍, ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്റ് അസോസിയേഷന്‍ പത്തനംതിട്ട യൂണിറ്റ്‌ പ്രസിഡന്റ് നവാസ് തനിമ, ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്‍ ജില്ലാ വൈസ് പ്രസിഡന്റ് ടി.ടി യാസീന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...

കീർത്തനയുടെ മരണം : പ്രാഥമിക അന്വേഷണവുമായി ക്രൈംബ്രാഞ്ച് രംഗത്ത്, ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

0
കണ്ണൂർ: കണ്ണൂർ തില്ലങ്കേരിയിലെ 20കാരി കീർത്തനയുടെ ആത്മഹത്യയിൽ ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം...

ആർഎസ്എസുമായി ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവനകൾ വാങ്ങില്ല ; കൂട്ടപ്രതിജ്ഞയുമായി അമേരിക്കൻ നേതാക്കൾ

0
വാഷിങ്ങ്ടണ്‍: രാഷ്ടട്രീയ സ്വയംസേവക് സംഘവുമായി (ആര്‍എസ്എസ്) ബന്ധപ്പെട്ട രാഷ്ട്രീയ സംഭാവന സ്വീകരിക്കില്ലെന്ന്...