പത്തനംതിട്ട നഗരസഭയുടെ കുമ്പഴ സോണല്‍ ഓഫീസ് പൂട്ടുന്നു : നാളെ ജനകീയ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട നഗരസഭയുടെ കുമ്പഴ സോണല്‍ ഓഫീസ് പൂട്ടാനുള്ള യു.ഡി.എഫ്  ഭരണസമിതിയുടെ നീക്കത്തിനെതിരെ എല്‍.ഡി.എഫിന്റെ നേത്രുത്വത്തില്‍ ജനകീയ പ്രതിഷേധമാര്‍ച്ച് നാളെ കുമ്പഴയില്‍. രാവിലെ 10 മണിക്ക് കുമ്പഴ സോണല്‍ ഓഫീസിനു മുമ്പില്‍ നടക്കുന്ന പ്രതിഷേധ സമരം മുന്‍ നഗരസഭാ ചെയര്‍മാന്‍ അഡ്വ. സക്കീര്‍ ഹുസൈന്‍ ഉദ്ഘാടനം ചെയ്യും. പത്തനംതിട്ട നഗരസഭയിലെ ഏതാണ്ട് പകുതിയോളം വാര്‍ഡുകളിലെ ജനങ്ങളുടെ ആശ്രയമായിരുന്ന സോണല്‍ ഓഫീസ് പൂട്ടുവാന്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നും നഗരവാസികളുടെ ക്ഷേമം മുന്നില്‍ കണ്ടുകൊണ്ടാണ് കുമ്പഴയില്‍ ഈ ഓഫീസ് തുടങ്ങിയതെന്നും അതിനുവേണ്ടി ഏറെ പ്രതിസന്ധികള്‍ തരണം ചെയ്യേണ്ടി വന്നുവെന്നും അഡ്വ.സക്കീര്‍ ഹുസൈന്‍ പറഞ്ഞു.

കുമ്പഴയിലെ സോണല്‍ ഓഫീസ് പൂട്ടുവാന്‍ പാടില്ലെന്നും അവിടെ കൂടുതല്‍ സൌകര്യങ്ങള്‍ ഒരുക്കണമെന്നും പന്ത്രണ്ടോളം വാര്‍ഡുകളിലെ കൌണ്‍സിലര്‍മാര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും ചെയര്‍പേഴ്സണ്‍ ധിക്കാരപരമായ സമീപനമാണ് സ്വീകരിച്ചതെന്നും പറയുന്നു. നഗരസഭയില്‍ പുതിയ ഭരണസമിതി അധികാരമേറ്റിട്ട് ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. ചുമന്ന ബോര്‍ഡ് വെച്ചുള്ള കാറിലെ യാത്ര മാത്രമാണ് ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ ആഗ്രഹിക്കുന്നതെന്നും പറയുന്നു. ഇല്ലായ്മയുടെയും ദുരിതത്തിന്റെയും കഥകളാണ് നഗരവാസികള്‍ക്ക് പറയുവാനുള്ളത്. അധികാരമേറ്റ് മാസങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമായ ഒരു പ്രവര്‍ത്തനവും നഗരസഭ നടത്തിയിട്ടില്ല.

കുമ്പഴയിലെ ജനങ്ങളുടെ ഏക ആശ്രയമായ സോണല്‍ ഓഫീസ് അടച്ചുപൂട്ടുവാനുള്ള രഹസ്യ നീക്കം ജനങ്ങളോടുള്ള വെല്ലുവിളിതന്നെയാണ്‌. സൂര്യന്‍ അസ്തമിച്ചാല്‍ മെഴുകുതിരി വെട്ടത്തില്‍ വേണം പത്തനംതിട്ട നഗരത്തിലൂടെ യാത്ര ചെയ്യാന്‍, എവിടെയും കുറ്റാ കൂരിരുട്ട്, നഗരത്തെ നരകമായി മാറ്റിക്കഴിഞ്ഞു. അന്തിമയങ്ങിയാല്‍ വീട്ടില്‍കയറുന്ന ചെയര്‍പേഴ്സണ്‍ സിന്ധു അനില്‍ പത്തനംതിട്ട നഗരത്തിലെ രാത്രിക്കാഴ്ചകള്‍ കാണാറില്ല. ഇരുപത്തിനാല് മണിക്കൂറും തെരുവ് നായകളുടെ റൂട്ട് മാര്‍ച്ച് നടക്കുന്ന നഗരം ഏതെന്നു ചോദിച്ചാല്‍ അത് പത്തനംതിട്ടയാണെന്ന് ആരും പറയും. നാറിപ്പുഴുത്ത നഗരത്തില്‍ മൂക്ക് പോത്തുന്നതിന് പകരമായി മാസ്ക് വെക്കേണ്ട അവസ്ഥയാണ്. നഗരത്തില്‍ പാര്‍ക്കിംഗ് സ്ഥലമില്ല, ബസ് സ്റ്റോപ്പുകള്‍ തോന്നിയപടിയാണ്, പല വാര്‍ഡുകളിലും കുടിവെള്ളമില്ല, യുദ്ധഭൂമിയില്‍ ബോംബ്  പൊട്ടുന്നപോലെ ദിവസേന നടക്കുന്ന പൈപ്പ് പൊട്ടല്‍, ഏറെ പ്രതീക്ഷയോടെ നഗരവാസികള്‍ ഭരണത്തിലേറ്റിയ യു.ഡി.എഫിനെതിരെ ഇപ്പോള്‍ ജനരോഷം ഇരമ്പുകയാണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എച്ച്1എൻ1 പടരുന്നു: പാലക്കാട് ജില്ലയിൽ വീണ്ടും മരണം സ്ഥിരീകരിച്ചു

0
പാലക്കാട്: സംസ്ഥാനത്ത് വീണ്ടും എച്ച്1 എന്‍1 മരണം. പാലക്കാടാണ് മരണം റിപ്പോര്‍ട്ട്...

പാസ്‌പോർട്ട് പൗരത്വത്തിനുള്ള ആധികാരിക രേഖയല്ല; വിദേശകാര്യ മന്ത്രാലയം

0
ന്യൂഡല്‍ഹി: പാസ്‌പോർട്ട് ഒരു യാത്രാ രേഖ മാത്രമാണെന്നും പൗരത്വ രേഖ അല്ലെന്നും...

ലാൻഡിംഗിനിടെ പാക് അതിർത്തിക്കുള്ളിൽ കടന്ന് എയർ ഇന്ത്യ വിമാനം; അന്വേഷണം തുടങ്ങി

0
അമൃത്സർ: ലാൻഡിംഗ് ശ്രമത്തിനിടെ എയർ ഇന്ത്യ വിമാനം പാകിസ്താൻ അതിർത്തി കടന്നു....

ട്രെയിൻ വാതിൽ അടയ്ക്കുന്നതുമായി ബന്ധപ്പെട്ട് വഴക്ക്; മുംബൈയിൽ ഓടിക്കൊണ്ടിരുന്ന തീവണ്ടിയിൽ ക്രൂരമായ കൊലപാതകം

0
മുംബൈ: മുംബൈയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ യുവാവിനെ കുത്തിക്കൊന്നു. ചൊവ്വാഴ്ചയായിരുന്നു സംഭവം. മഴയെ...