കരിപ്പൂരില്‍ എംഡിഎംഎയുമായി പത്തനംതിട്ട സ്വദേശിനി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മിഠായി പാക്കറ്റിനുള്ളിൽ ഒളിപ്പിച്ച് ഒരു കിലോ​ഗ്രാമോളം എംഡിഎംഎയുമായി ഒമാനിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിൽ എത്തിയ യുവതി കരിപ്പൂർ പോലീസിന്റെ പിടിയിലായി. യാത്രക്കാരിയെയും സ്വീകരിക്കാൻ എത്തിയ മൂന്നു പേരെയും അറസ്റ്റ് ചെയ്തു. ഇന്നലെ രാവിലെ എയർ ഇന്ത്യ എക്സ്‌ പ്രസ് വിമാനത്തിൽ മസ്കറ്റ് വിമാനത്താവളത്തിൽ നിന്നും കരിപ്പൂരിൽ എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ (31) യുടെ ലഗേജിൽ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്. സൂര്യയെ സ്വീകരിക്കാൻ എത്തിയ തിരൂരങ്ങാടി മൂന്നിയൂർ സ്വദേശികളായ അലി അക്ബർ (32) സി.പി.ഷാഫിർ (30), വള്ളിക്കുന്ന് സ്വദേശി എം.മുഹമ്മദ് റാഫി ( 37) എന്നിവരെയും ഇൻസ്പെക്ടർ.ഏ അബ്ബാസലിയുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.

വിമാനത്താവളത്തിലെ പരിശോധന കഴിഞ്ഞ് പുറത്തിറങ്ങി സ്വീകരിക്കാൻ എത്തിയവരോടൊപ്പം പുറപ്പെടാൻ ഒരുങ്ങിയപ്പോഴാണ് പോലീസ് എത്തിയത്. രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം വിമാനത്താവളത്തിൽ നിരീക്ഷണം ആരംഭിച്ചിരുന്നു. സൂര്യയും സ്വീകരിക്കാൻ എത്തിയവരെയും പിടികൂടിയ ശേഷം ലഗേജ് കസ്റ്റഡിയിലെടുത്തു. ലഗേറ്റിനുള്ളിൽ മിഠായിയുടെ പാക്കറ്റുകൾക്കുള്ളിലാണ് എംഡിഎംഎ ഒളിപ്പിച്ചിരുന്നത്. ഇതു സംബന്ധിച്ച കൂടുതൽ അന്വേഷണത്തിൽ ആണെന്ന് ഡിവൈഎസ്പി പി കെ സന്തോഷ് അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....