ഓമല്ലൂര്‍: ഓമല്ലൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ആറോളംപേര്ക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം നാലോടെയാണ് ഓമല്ലൂര്‍ ക്ഷേത്രം ജംഗ്ഷന്, പൈവള്ളിഭാഗം എന്നിവിടങ്ങളിലാണ് നായയുടെ ആക്രമണം ഉണ്ടായത്.
ഉച്ചകഴിഞ്ഞു രണ്ടോടെ മാത്തൂരിലും ആക്രമണം ഉണ്ടായി. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീടുകളില്‍ വോട്ടുചോദിക്കാനെത്തിയ യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് എം.ജി. കണ്ണനും നായയുടെ കടിയേറ്റു. പൈവള്ളി ഭാഗത്തേക്ക് ഓടിയ നായ കണ്ണില്‍കണ്ടവരെയൊക്കെ കടിച്ചു.നെടുവേലില്‍ ചന്ദ്രശേഖരന്‍നായര്‍, മുട്ടത്തുകിഴക്കേതില് രാജശേഖരന് നായര്‍ തുടങ്ങി ആറോളം പേര്‍ക്ക് കടിയേറ്റതായാണ് വിവരം. തുടര്‍ന്ന് ഇവര്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ തേടി.