പത്തനംതിട്ട ഓണം ഫെസ്റ്റ് ഒക്ടോബർ 9 വരെ നീട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ വ്യവസായകേന്ദ്രവും പത്തനംതിട്ട കുടുംബശ്രീ യൂണിറ്റുകളും hommey ഗ്രൂപ്പും ചേർന്ന് സംഘടിപ്പിച്ച പത്തനംതിട്ട ഓണം ഫെസ്റ്റ് ഒക്ടോബർ 9 വരെ നീട്ടി. പത്തനംതിട്ട ശബരിമല ഇടത്താവളം ഗ്രൗണ്ടിൽ നടക്കുന്ന ഫെസ്റ്റില്‍ വന്‍ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്.  ഇന്ത്യയിലും വിദേശത്തു നിന്നുള്ള പൂക്കളുടെയും ചെടികളുടെയും അതിമനോഹരമായി ഒരുക്കിയിരിക്കുന്ന ഫ്ലവർഷോ ആണ് ഫെസ്റ്റില്‍ ആദ്യം കാണുന്നത്.

ദൈവം പ്രകൃതിക്ക് നൽകിയ അത്ഭുത ജീവികളെ പ്രദർശിപ്പിക്കുന്ന പെറ്റ്സ് ഷോയാണ് പിന്നീട്. കിളികളുടെ കളകളാരവവും ഓമന മൃഗങ്ങളുടെയും പക്ഷികളുടെയും സൗന്ദര്യവും ആരെയും ആകര്‍ഷിക്കും. കുടുംബശ്രീ യൂണിറ്റുകളുടെയും പത്തനംതിട്ട വ്യവസായ കേന്ദ്രത്തിന്റെയും അതി വിശാലമായ സ്റ്റാളുകളാണ് പിന്നീടുള്ളത്. ഓഫറുകളുടെ പൂക്കാലമാണ് ഇവിടെ. ഫർണിച്ചർ തുടങ്ങി ലൈഫ് സ്റ്റൈൽ ഉത്പന്നങ്ങളും വീട് മോടിപിടിപ്പിക്കാനാവശ്യമായതെല്ലാം ഇവിടെയുണ്ട്.

ഷോപ്പിഗ് കഴിഞ്ഞ് പുറത്തിറങ്ങിയാൽ പ്രിയപ്പെട്ട വിഭവങ്ങൾ ഒരുക്കിയ വിശാലമായ ഫുഡ് കോർട്ട് ആണ് നിങ്ങളെ സ്വീകരിക്കുന്നത്. കൂടാതെ കുട്ടികളുടെ ശാരീരിക മനസികോല്ലാസത്തിന് അമ്യുസ്മെന്റ് റൈഡുകളുടെ ഒരു നിരതന്നെ ഇവിടെ ഒരുക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതലാണ്‌ ഫെസ്റ്റിലേക്ക് പ്രവേശനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​’ദിമാഗി നക്സൽ ജനതാ പാർട്ടി’: പ്രധാനമന്ത്രിയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ പുതിയ...

0
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘ദിമാഗി നക്സൽ’ പ്രസ്താവനയെച്ചൊല്ലിയുള്ള രാഷ്ട്രീയ വിവാദങ്ങൾക്കിടെ...

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...