പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിന് നാളെ തുടക്കമാവും

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : പത്തനംതിട്ട റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്‌ത്രോത്സവം നാളെ തുടങ്ങും. തിരുവല്ല എസ്‌.സി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന ഉദ്‌ഘാടന സമ്മേളനം ആന്റോ ആന്റണി എം.പി ഉദ്‌ഘാടനം ചെയ്യും. മാത്യു ടി. തോമസ്‌ എം.എല്‍.എ. അധ്യക്ഷത വഹിക്കും. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഓമല്ലൂര്‍ ശങ്കരന്‍ മുഖ്യപ്രഭാഷണം നടത്തും. ശാസ്‌ത്ര ഗണിതശാസ്‌ത്രമേളകള്‍ 21-ന്‌ എസ്‌.സി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും സാമൂഹിക ശാസ്‌ത്ര പ്രവൃത്തിപരിചയ മേളകള്‍ തിരുമൂലപുരം ബാലികാമഠം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തിരുമൂലവിലാസം യുപിഎസിലും ഐടി മേള 20-ന്‌ തിരുവല്ല എസ്‌.സി.എസ്‌. സ്‌കൂളിലും നടക്കും. പത്തനംതിട്ട റവന്യൂ ജില്ലയിലെ ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നിന്നും മൂവായിരത്തിലധികം വിദ്യാര്‍ഥികള്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും.

മേളയ്‌ക്കാവശ്യമായ ഭക്ഷണക്രമീകരണങ്ങള്‍ നടത്തിവരുന്നു. മേളയുടെ സുഗമമായ നടത്തിപ്പിനായി എംപിയും എംഎല്‍എയും മുനിസിപ്പല്‍ ചെയര്‍മാനും അടങ്ങുന്ന സ്വാഗതസംഘം പ്രവര്‍ത്തനം ആരംഭിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപഡയറക്‌ടര്‍ രാജു വിയുടെ നേതൃത്വത്തില്‍ വിവിധ സബ്‌ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചതായി പബ്ലിസിറ്റി കമ്മിറ്റി അറിയിച്ചു.യോഗത്തില്‍ പത്തനംതിട്ട വിദ്യാഭ്യാസ ഡയറക്‌ടര്‍ രാജു വി., പബ്ലിസിറ്റി കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷാനി താജ്‌, പബ്ലിസിറ്റി കണ്‍വീനര്‍ ഹരികുമാര്‍ കെ., പ്രമോദ്‌ ബി., രാജേഷ്‌ പി എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...