പത്തനംതിട്ട പോളിംഗിലേക്ക് : ജില്ലയിലെ എല്ലാ ബൂത്തുകളും ഹരിത ബൂത്തുകളാക്കി ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ചൂടേറിയ അന്തരീക്ഷത്തിനിടയിലും വെച്ചൂച്ചിറയിലെയും റാന്നിയിലെയും വോട്ടർമാർക്ക് ആശ്വാസമായി ഹരിത ബൂത്തുകൾ ഒരുങ്ങിക്കഴിഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പ് പൂർണ്ണമായും പ്രകൃതി സൗഹൃദമായി നടത്തണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ കർശന നിർദ്ദേശത്തെത്തുടർന്ന് വെച്ചൂച്ചിറ, റാന്നി, റാന്നി-പഴവങ്ങാടി ഗ്രാമപഞ്ചായത്തുകൾ മാതൃകയാകുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരിത സന്ദേശം ശിരസ്സാവഹിച്ചുകൊണ്ട് പ്ലാസ്റ്റിക്കിന്റെ കടന്നുകയറ്റമില്ലാത്ത തികച്ചും പ്രകൃതിദത്തമായ പോളിംഗ് സ്റ്റേഷനുകളാണ് ഇവിടെ സജ്ജമാക്കിയിരിക്കുന്നത്.

ഓലയും മുളയും കൊണ്ട് മെനഞ്ഞെടുത്ത ബൂത്തുകളും ഓല മേഞ്ഞ മാലിന്യപ്പെട്ടികളുമാണ് ഇത്തവണത്തെ തിരെഞ്ഞെടുപ്പ് വോട്ടർമാരെ കാത്തിരിക്കുന്നത്. വോട്ട് രേഖപ്പെടുത്തുന്നതിനൊപ്പം പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓർമ്മിപ്പിക്കുന്ന ലഘുലേഖകളും സന്ദേശങ്ങളും ഇവിടെ വോട്ടർമാർക്കായി ഒരുക്കിയിരിക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന് ഹോട്ടലിനെതിരെ നടപടി

0
കോഴിക്കോട്: കോഴിക്കോട് കുന്നമംഗലത്ത് ചിക്കൻ ബിരിയാണിയിൽ നിന്ന് വണ്ടിനെ കണ്ടെത്തിയതിനെ തുടർന്ന്...

പിഎം ശ്രീ പദ്ധതികേരളത്തിൽ പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി...

0
തിരുവനന്തപുരം: പിഎം ശ്രീ പദ്ധതിയിലൂടെ കേന്ദ്രത്തിന്റെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണ് ലക്ഷ്യമിടുന്നതെങ്കിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്

0
ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി രാജ്യതലസ്ഥാനത്തെത്തി ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്....

ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്ത സംഭവത്തിൽ സൈനികൻ അറസ്റ്റിൽ

0
തിരുവനന്തപുരം: വ്യാജ അപകടസന്ദേശം നൽകി വിളിച്ചുവരുത്തിയ ശേഷം ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ അസഭ്യം...