പത്തനംതിട്ടയുടെ ഓണാഘോഷം 30 മുതൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരസഭയുടെ വിപുലമായ ഓണാഘോഷത്തിന് ആഗസ്റ്റ് 30 ന് സാംസ്കാരിക ഘോഷയാത്രയോടെ തുടക്കമാകും. 7 ദിവസമായി നഗരത്തിൽ നടക്കുന്ന ആഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാ സാംസ്കാരിക പരിപാടികൾ അരങ്ങേറും. ജില്ലയിലെ കലാപ്രതിഭകൾക്കും പരിപാടികൾ അവതരിപ്പിക്കാൻ അവസരം ലഭിക്കും. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്നാണ് നഗരസഭ ഇത്തവണത്തെ ഓണാഘോഷം സംഘടിപ്പിക്കുന്നത്. ആഗസ്റ്റ് 30 വൈകുന്നേരം 4 ന് സെൻ്റ് പീറ്റേഴ്സ ജംഗ്ഷനിൽ നിന്ന് ആരംഭിക്കുന്ന സാംസ്കാരിക ഘോഷയാത്രയിൽ മാവേലി, പുലിക്കളി, അമ്മൻകുടം തുടങ്ങി വിവിധ കലാരൂപങ്ങൾ അണിനിരക്കും. നഗരവാസികൾക്കൊപ്പം കുടുംബശ്രീ പ്രവർത്തകരും വിവിധ വകുപ്പുകളിലെ ജീവനക്കാരും പങ്കാളികളാകും. 5 ന് ടൗൺ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ആഘോഷ പരിപാടികളുടെ ഔദ്യോകിക ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് നിർവഹിക്കും. നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. തുടർന്ന് നാഗർകോവിൽ നെെറ്റ് ബേർഡ്സ് ഓർക്കസ്ട്രയുടെ ഗാനമേള അരങ്ങിലെത്തും.

ഒരാഴ്ച നീണ്ടു നിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി ടൗൺ സ്ക്വയറിൽ എല്ലാ ദിവസവും കലാ- സാംസ്കാരിക പരിപാടികൾ നടക്കും. ജില്ലയിലെ കഴിവ് തെളിയിച്ച കലാകാരന്മാർക്കും സംഘടനകൾക്കും പരിപാടികളുടെ ഭാഗമാകാൻ അവസരം നൽകും. താല്പര്യമുള്ളവർക്ക് നഗരസഭാ ഓഫീസുമായി നേരിട്ടോ +91 94478 01844 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്. സെപ്റ്റംബർ 2 ന് രാവിലെ ടൗൺ സ്ക്വയറിൽ നഗരസഭയിലെ എ ഡി എസുകൾ തമ്മിലുള്ള അത്തപ്പൂക്കള മത്സരം, 3 ന് നഗരസഭ കോൺഫറൻസ് ഹാളിൽ മുനിസിപ്പൽ ജീവനക്കാരുടെ ഓണാഘോഷം, 4 ന് ടൗൺ സ്ക്വയറിൽ സമാപന പരിപാടികൾ എന്നിവ നടക്കും. ഓണാഘോഷ നടത്തിപ്പിനായി നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈന്റെ നേതൃത്വത്തിൽ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേർന്നു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്തു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മദ്യപിച്ച് സ്‌കൂളിലെത്തി ; മധ്യപ്രദേശില്‍ ഹെഡ്മാസ്റ്റര്‍ക്കെതിരെ നടപടി

0
മൈഹര്‍ : മദ്യപിച്ച് സ്‌കൂളിലെത്തി വിദ്യാര്‍ഥികളോട് മോശമായി പെരുമാറി മധ്യപ്രദേശിലെ പ്രൈമറി...

സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് ഫീസ് നിരക്ക് ; ഉത്തരവ് കേരളത്തില്‍ നടപ്പിലാക്കുന്നത് വൈകുന്നു

0
കോഴിക്കോട്: സ്വാശ്രയ കോളേജുകളില്‍ എംബിബിഎസിന് നാലര വര്‍ഷത്തെ ഫീസ് മാത്രമേ ഈടാക്കാനാവൂയെന്ന...

ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം

0
ദുബായ്: ഹോർമുസ് കടലിടുക്കിൽ യുഎഇയുടെ എണ്ണ ടാങ്കറിനു നേരെ മിസൈൽ ആക്രമണം....

വിദ്യാർഥിനികളെ ലഹരി നൽകി ലോഡ്ജിലെത്തിച്ച് പീഡിപ്പിക്കും ; പ്രതി സാഗേഷ് പിടിയിൽ

0
കോഴിക്കോട് : കോഴിക്കോട് ജില്ല കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന അന്തർ സംസ്ഥാന ലഹരി...