പത്താനാപുരത്ത് കവര്‍ച്ച നടന്ന ബാങ്കില്‍ ശപ്പാണി മുത്തയ്യയുടെ ചിത്രം ; കവര്‍ച്ചനടത്തിയത് വമ്പന്‍ സംഘമെന്ന് പോലീസ്‌

For full experience, Download our mobile application:
Get it on Google Play

പത്തനാപുരം : ഇലയില്‍ ചെറിയ കുപ്പി മദ്യം, മറ്റൊരു ഇലയില്‍ നാരാങ്ങ കിഴിച്ച്‌ ഇറക്കിയ മഞ്ഞച്ചരട് കെട്ടിയ ശൂലം. സമീപത്തായി മാലയിട്ട് തമിഴ് ദേവനായ ശപ്പാണി മുത്തയ്യയുടെ ചിത്രവും. പത്തനാപുരത്തെ സ്വകാര്യ ധനകാര്യ സ്ഥാപത്തില്‍ നടന്ന മോഷണരീതി കണ്ട് ഞെട്ടിയിരിക്കുകയാണ് പോലീസ്. മുറിച്ച മുടിയും കുങ്കുമവും വിതറിയ നിലയിലാണ്. വാഴയില കിട്ടാത്തത് കൊണ്ട് പ്ലാസ്റ്റിക് വാഴയിലയിലായിരുന്നു പൂജകളും മറ്റും. മുപ്പത് ലക്ഷത്തോളം രൂപയുടെ സ്വര്‍ണ ഉരുപ്പടികളും പണവുമാണ് ലോക്കര്‍ പൊളിച്ച്‌ ഇവിടെ നിന്നും അപഹരിച്ചത്. പന്ത്രണ്ട് വര്‍ഷമായി ജനതാ ജംഗ്ഷനില്‍ പ്രവര്‍ത്തിക്കുന്ന പത്തനാപുരം ബാങ്കേഴ്സ് എന്ന ധനകാര്യ സ്ഥാപനത്തിലാണ് മോഷണം നടന്നത്.

പത്തനാപുരം പിടവൂര്‍ സ്വദേശി രാമചന്ദ്രന്‍ നായരുടെ ഉടമസ്ഥതയിലുളള സ്ഥാപനത്തില്‍ സി.സി.ടി.വി സ്ഥാപിച്ചട്ടില്ലാത്തതിനാല്‍ സമീപത്തെ സി.സി.ടി.വി ദ്യശ്യങ്ങള്‍ പരിശോധിച്ച്‌ തുമ്പ് കണ്ടെത്താനുളള ശ്രമത്തിലാണ് പോലീസ്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. തമിഴ് ദേവന് പൂജ ചെയ്ത ശേഷം നടന്ന മോഷണമായതിനാല്‍ തിരിട്ട് ഗ്രാമത്തിലുളള അന്തര്‍ സംസ്ഥാന സംഘമാണോ എന്ന സംശയത്തിലാണ് പോലീസ്. പുനലൂര്‍ ഡി.വൈ.എസ്.പി വിനോദ് കുമാര്‍, അഞ്ചല്‍ സി.ഐ ഗോപകുമാര്‍ എസ്.ഐ അരുണ്‍കുമാര്‍ എന്നിവരുടെ നേതൃത്ത്വത്തിലുളള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...