നളന്ദമെഡിക്കല്‍ കോളേജിലെ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

For full experience, Download our mobile application:
Get it on Google Play

പറ്റ്‌ന : ബീഹാറിന്റെ തലസ്ഥാനമായ പറ്റ്‌നയിലെ നളന്ദമെഡിക്കല്‍ കോളേജിലെ നൂറിലധികം ഡോക്ടര്‍മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ട് ദിവസത്തിനിടെയാണ് ഇത്രയധികം ഡോക്ടര്‍മാര്‍ക്ക് വൈറസ് സ്ഥിരീകരിച്ചത്. ബീഹാറില്‍ നിലവില്‍ ആയിരത്തിലധികമാണ് കോവിഡ് രോഗികള്‍. അതില്‍ പകുതിയും പറ്റ്‌നയിലാണ്. എന്നാല്‍ ഇതില്‍ ഒരാള്‍പോലും ഒമിക്രോണ്‍ സ്ഥിരീകരിച്ചിട്ടില്ല.

രോഗം സ്ഥിരീകരിച്ചവരില്‍ ജൂനിയര്‍ ഡോക്ടര്‍മാരുമുണ്ട്. ഇതില്‍ അഞ്ച് പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്. വൈറസ് സ്ഥിരീകരിച്ച ഡോക്ടര്‍മാരില്‍ നിരവധി പേര്‍ കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടി എടുത്തവരായതിനാല്‍ വ്യാപകമായ അണുബാധയ്ക്ക് സാധ്യതയുണ്ട്. പ്രതിദിന മുപ്പത് കേസുകളില്‍ നിന്ന് 1084 കേസുകളായി ഉയര്‍ന്നിട്ടുണ്ട്. ദിനംപ്രതി ഒന്നരലക്ഷം സാമ്പിളുകളാണ് പരിശോധിക്കുന്നത്.

ഡല്‍ഹിയില്‍ ഇന്ന് നാലായിരത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഡല്‍ഹി നഗരത്തില്‍ മാത്രം പോസിറ്റിവിറ്റി നിരക്ക് 6 ശതമാനമായി ഉയര്‍ന്നു. ഈ ആഴ്ചയില്‍ കോവിഡ് തരംഗം സംസ്ഥാനത്ത് മൂര്‍ധന്യാവസ്ഥയില്‍ എത്തുമെന്നാണ് കരുതുന്നതെന്നും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍ വ്യക്തമാക്കി.

ജനുവരിയിലെ ആദ്യ രണ്ടു ദിവസങ്ങളില്‍ ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെയുള്ള മാസങ്ങളിലേതിനേക്കാള്‍ കൂടുതല്‍ കേസുകളാണ് ഡല്‍ഹിയില്‍ സ്ഥിരീകരിച്ചത്. ഓഗസ്റ്റ് മുതല്‍ നവംബര്‍ വരെ 4669 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ജനുവരി ഒന്ന്, രണ്ട് ദിവസങ്ങളില്‍ കോവിഡ് കേസുകള്‍ 5910 ആയിട്ടാണ് ഉയര്‍ന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...