‘പട്ടാപ്പകല്‍’ ഒടിടിയില്‍ ; സ്ട്രീമിംഗ് ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

കൃഷ്ണ ശങ്കര്‍, സുധി കോപ്പ, കിച്ചു ടെല്ലസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സാജിര്‍ സദഫ് സംവിധാനം ചെയ്ത പട്ടാപ്പകല്‍ എന്ന ചിത്രം ഒടിടിയില്‍ എത്തി. ജൂണില്‍ തിയറ്ററുകളിലെത്തിയ ചിത്രം സൈന പ്ലേ ഒടിടിയിലൂടെയാണ് ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. കോശിച്ചായന്റെ പറമ്പ് എന്ന ചിത്രത്തിന് ശേഷം സാജിർ സദഫ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം കോമഡി എന്‍റര്‍ടെയ്നര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. ശ്രീ നന്ദനം ഫിലിംസിന്റെ ബാനറിൽ എൻ നന്ദകുമാർ ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് അർജുനാണ്. രമേശ് പിഷാരടി, ജോണി ആന്റണി, ഗോകുലൻ, ഫ്രാങ്കോ ഫ്രാൻസിസ്, പ്രശാന്ത് മുരളി, വിനീത് തട്ടിൽ, രഞ്ജിത്ത് കൊങ്കൽ, രഘുനാഥ്, നന്ദൻ ഉണ്ണി, ഡോ. രജിത് കുമാർ, ഗീതി സംഗീത, ആമിന, സന്ധ്യ തുടങ്ങിയവർ ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കണ്ണൻ പട്ടേരിയാണ് ചിത്രത്തിൻ്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

ജസ്സൽ സഹീർ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിൽ മനു മഞ്ജിത്തിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ : നിസാർ മുഹമ്മദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: അനീഷ് ജോർജ്, കലാസംവിധാനം : സന്തോഷ് വെഞ്ഞാറമൂട്, വസ്ത്രാലങ്കാരം: ഗഫൂർ മുഹമ്മദ്, മേക്കപ്പ് : ജിതേഷ് പൊയ്യ, ആക്ഷൻ : മാഫിയ ശശി, കൊറിയോഗ്രഫി: പ്രദീപ് ആൻ്റണി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഗൗതം കൃഷ്ണ, ഫിനാൻസ് മാനേജർ : സജിത്ത് സത്യൻ, രാധാകൃഷ്ണൻ, അസോസിയേറ്റ് ഡയറക്ടർ: ജിസ്മോൻ ജോർജ്, രാകേഷ് കൃഷ്ണൻ ജി, സ്റ്റിൽസ്: ഹരീസ് കാസിം, പി.ആർ.ഒ: പി.ശിവപ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ് : പ്ലമേറിയ മൂവീസ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തു ; യുവാവിനെ പഞ്ചായത്ത് മെമ്പറുടെ ഭര്‍ത്താവിന്‍റെ നേതൃത്വത്തില്‍ കെട്ടിയിട്ട്...

0
ആലപ്പുഴ: റോഡ് വെട്ടിപ്പൊളിച്ചത് ചോദ്യം ചെയ്തതിന്‍റെ പേരില്‍ യുവാവിനെ പഞ്ചായത്ത് മെമ്പറുടെ...

കണ്ണൂരിൽ യാത്രാബസ് വെള്ളത്തിൽ കുടുങ്ങി ; യാത്രക്കാരെ രക്ഷപ്പെടുത്തി

0
കണ്ണൂർ: കനത്ത മഴയെ തുടർന്ന് ഇരിട്ടി - തളിപ്പറമ്പ് സംസ്ഥാനപാതയിൽ വെള്ളം...

കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ് ; പണവും ബൈക്കും പോയെന്ന്...

0
മലപ്പുറം: മലപ്പുറത്ത് കടകളിൽ കയറി ഉടമയുടെ പരിചയക്കാരൻ എന്ന് പറഞ്ഞ് തട്ടിപ്പ്....

എം.ജി സർവകലാശാലയിൽ ഫ്ലെക്സ് വിവാദം കത്തുന്നു ; യൂണിയന് നൽകിയ തുക തിരികെ പിടിക്കാൻ...

0
കോട്ടയം: അസാധാരണ നടപടിയുമായി എം ജി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍. സര്‍വ്വകലാശാല...