വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍‌ പോലീസ് കണ്ടെത്തി ; പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പദവി രാജിവെച്ചു

For full experience, Download our mobile application:
Get it on Google Play

മലയിന്‍കീഴ് : വീട്ടില്‍ നിന്നും കഞ്ചാവ് ചെടികള്‍‌ പോലീസ് കണ്ടെത്തിയതോടെ പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് പദവി രാജിവെച്ചു. വിളപ്പില്‍ സന്തോഷാണ് പട്ടികജാതി മോര്‍ച്ച തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് പദം രാജിവെച്ചത്. വിളപ്പില്‍ സന്തോഷിന്റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം കഞ്ചാവ് ചെടികള്‍ കണ്ടെത്തിയിരുന്നു. സന്തോഷിന്റെ മകളുടെ ഭര്‍ത്താവ് വിളപ്പില്‍ നൂലിയോട് കൊങ്ങപ്പള്ളി സംഗീതാലയത്തില്‍ രഞ്ജിത്തിനെ ( 33) വിളപ്പില്‍ശാല പോലീസ് അറസ്റ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി സന്തോഷ് ഫെയ്സ്ബുക്കിലൂടെ അറിയിച്ചത്. സന്തോഷിന്റെ വീടിന്റെ രണ്ടാം നിലയിലെ ഒറ്റമുറിയിലാണ് രഞ്ജിത്ത് കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്.

പച്ചക്കറി കൃഷിക്ക് ഇടയിലായി രണ്ട് പ്ലാസ്റ്റിക് പാത്രങ്ങളില്‍ ആണ് രഞ്ജിത്ത് 17 കഞ്ചാവ് ചെടികള്‍ വളര്‍ത്തിയത്. പോലീസിന്റെ ഷാഡോ സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പിടിയിലായത്. കാട്ടാക്കട ഡിവൈഎസ്പി കെ.എസ് പ്രശാന്ത്, വിളപ്പില്‍ശാല ഇന്‍സ്പെക്ടര്‍ എന്‍.സുരേഷ് കുമാര്‍, എസ്‌ഐ അനില്‍ കുമാര്‍, ഷാഡോ ടീം അംഗങ്ങളായ എഎസ്‌ഐ സുനില്‍ലാല്‍, നെവില്‍രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.

രാജി പ്രഖ്യാപിച്ച്‌ വിളപ്പില്‍‍ സന്തോഷിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
‘വീട് നിയന്ത്രിക്കാന്‍ കഴിയാത്തവന്‍ നാടിനെ നയിക്കാന്‍ യോഗ്യനല്ല’ എന്ന് കുറിപ്പിട്ടാണ് വിളപ്പില്‍ സന്തോഷ് പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കുന്നതായി അറിയിച്ചത്. ഇന്നലെ രാവിലെ പന്ത്രണ്ടോടെയാണ് സന്തോഷിന്റെ വീട്ടില്‍ നിന്ന് കഞ്ചാവ് ചെടികളുമായി രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. തൊട്ടുപിന്നാലെ ബിജെപി നേതാവ് വീട്ടില്‍ കഞ്ചാവ് ചെടി വളര്‍ത്തിയതിനു അറസ്റ്റിലായി എന്ന വാര്‍ത്ത പരന്നു.

സമൂഹമാധ്യമങ്ങളില്‍ ട്രോളുകളും നിറഞ്ഞു. ഇതോടെ താന്‍ നിരപരാധിയാണെന്നും മകളുടെ ഭര്‍ത്താവിനെയാണ് പിടികൂടിയതെന്നും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി സന്തോഷ് രംഗത്തെത്തി. മരുമകന്റെ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനവും കഞ്ചാവ് ചെടി വളര്‍ത്തലും താന്‍ തന്നെയാണ് ബന്ധപ്പെട്ടവരോടു പറഞ്ഞതെന്നും ഫെയ്സ്ബുക് കുറിപ്പില്‍ സൂചിപ്പിച്ചു. ഇതിനൊപ്പമായിരുന്നു രാജിപ്രഖ്യാപനം കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ജില്ലാപഞ്ചായത്ത് മലയിന്‍കീഴ് ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയായിരുന്നു സന്തോഷ്

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും രണ്ട് കുഞ്ഞുങ്ങളെയും അഗ്‌നിരക്ഷാസേന രക്ഷപ്പെടുത്തി

0
മലപ്പുറം: മുണ്ടുപറമ്പ് ബൈപാസ് ജങ്ഷന് സമീപം വീടിനുള്ളില്‍ കുടുങ്ങിയ അമ്മയെയും...

മൊബൈല്‍ ഫോണ്‍ കവര്‍ച്ച : കോട്ടക്കലില്‍ രണ്ട് സംഭവങ്ങളിലായി രണ്ട് പേര്‍ പിടിയില്‍

0
മലപ്പുറം: നഗരത്തിലും പരിസര പ്രദേശങ്ങളിലും മൊബൈൽ ഫോൺ കവർച്ചയുമായി ബന്ധപ്പെട്ട...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...

ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ ഉയരുന്നു

0
ഇന്തോനേഷ്യ: മോശം കാലവസ്ഥയെ തുടർന്ന് ഇന്തോനേഷ്യയിൽ യാത്രാകപ്പൽ അപകടത്തിൽ‌പ്പെട്ട സംഭവത്തിൽ മരണസംഖ്യ...