പട്ടുകോട്ട: തമിഴ് ഹാസ്യനടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി (66) അന്തരിച്ചു. പെട്ടെന്നുണ്ടായ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ബുധനാഴ്ച രാത്രി പട്ടുകോട്ടയിൽ വെച്ച് അന്ത്യം സംഭവിക്കുകയായിരുന്നു. വിക്രം നായകനായ ‘സാമി’, വിജയിയുടെ ‘വേലായുധം’, സൂര്യ നായകനായ ‘ഉന്നൈ നിനൈത്ത്’ തുടങ്ങിയവയടക്കം ഇരുനൂറിൽപരം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.
തമിഴ് ഹാസ്യനടൻ പട്ടുക്കോട്ട ശിവനാരായണമൂർത്തി അന്തരിച്ചു
RECENT NEWS
Advertisment