കോന്നി : ഒരു ലക്ഷം രൂപയുടെ ചാരായം ഉൽപ്പാദിപ്പിക്കുവാനും ലോക് ഡൗൺ ദിവസങ്ങളിൽ വില്‍പ്പന നടത്തുവാനും തയ്യാറാക്കി ശേഖരിച്ചിരുന്ന 720 ലിറ്റർ കോട കോന്നി എക്സൈസിന്റെ പരിശോധനയിൽ പിടികൂടി. പയ്യനാമൺ മൂന്നു മുക്കിനടുത്ത് കുട്ടി വനത്തിലെ നീർച്ചാലിന് സമീപം കോടശേഖരിച്ച് രാത്രിയിൽ വാറ്റിയെടുക്കുവാനായിരുന്നു ശ്രമം. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല.
വനപ്രദേശമാണെങ്കിലും ജനവാസ മേഖലയ്ക്ക് വളരെ അടുത്തുള്ള പ്രദേശമാണിത്. എക്സൈസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എക്സൈസ് ഇന്റലിജൻസ് ബ്യൂറോയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അസി.ഇൻസ്പെക്ടർ എ.ഷമീറിന്റെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവന്റിവ് ഓഫീസർമാരായ മുഹമ്മദാലി ജിന്ന , ടി.എസ്.സുരേഷ് , സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മഹേഷ് , ആസിഫ് സലീം , എ.ഷഹിൻ എന്നിവർ പങ്കെടുത്തു.