റാന്നി മണ്ഡലത്തില്‍ സ്വീകരണ പരിപാടികള്‍ നടത്താനാവാതെ പഴകുളം മധു : പൊതുവേദികളില്‍ മധുവിനെ പരസ്യ വിചാരണ ചെയ്യാനും നീക്കം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം നിലനില്‍ക്കുന്നതിനാല്‍ പലരും മണ്ഡലത്തിലെ സ്വീകരണ പരിപാടികളില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പ്രതിഷേധം റാന്നി മണ്ഡലത്തിലാണ്‌. ഇവിടെ നിന്നും വിജയിച്ച പഴകുളം മധു, കെ.സി വേണുഗോപാലിന് പരസ്യ പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് ജനങ്ങളുടെ രോഷം ഇരട്ടിച്ചത്. ആറന്മുള മണ്ഡലത്തില്‍ നിന്നും വിജയിച്ച അബിന്‍ വര്‍ക്കി, അടൂരില്‍ നിന്നും വിജയിച്ച വി. ശാന്തകുമാര്‍ എന്നിവര്‍ പക്വതയാര്‍ന്ന സമീപനം സ്വീകരിച്ചപ്പോള്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി കൂടിയായ പഴകുളം മധു തന്റെ മനസ്സിലിരിപ്പ് തുറന്നുപറഞ്ഞുകൊണ്ട് വോട്ടര്‍മാരെ വെറുപ്പിച്ചു. ഇതോടെ റാന്നി മണ്ഡലത്തിലും പുറത്തും ഇദ്ദേഹത്തിനെതിരെ ജനരോഷം ഉയരുകയാണ്. ഇതോടെ സ്വീകരണ പരിപാടികള്‍ നടത്താനാവാതെ പഴകുളം മധു പിന്നോക്കം പോയിരിക്കുകയാണ്.

സ്വീകരണ പരിപാടികള്‍ക്ക് ആളുകള്‍ കുറയുമെന്നതും തന്നെ പരസ്യമായി ജനങ്ങള്‍ ചോദ്യം ചെയ്യുമെന്നും അറിഞ്ഞുകൊണ്ടാണ്‌ സ്വീകരണ പരിപാടികള്‍ തല്‍ക്കാലം വേണ്ടെന്നു വെച്ചിരിക്കുന്നത്. ഇതിനിടെ സ്വീകരണ പരിപാടികള്‍ നടത്താന്‍ മണ്ഡലം കമ്മറ്റികള്‍ കൂടിയെങ്കിലും അവിടെയും രൂക്ഷമായ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായി. കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും സാധാരണ വോട്ടര്‍മാരില്‍ നിന്നുമുള്ള കനത്ത പ്രതിഷേധം നിലനില്‍ക്കുമ്പോള്‍ സ്വീകരണ പരിപാടികള്‍ നടത്തുന്നത് കൂടുതല്‍ പ്രകോപനകരമാകുമെന്നും പൊതുജനങ്ങളുടെ ഇടയില്‍ ഇത് വലിയ നാണക്കേടിന് കാരണമാകുമെന്നും മുതിര്‍ന്ന നേതാക്കള്‍ പറയുന്നു. റാന്നിക്കാരായ സ്ഥാനാര്‍ഥികളെ ഒഴിവാക്കിക്കൊണ്ടാണ് അടൂര്‍ സ്വദേശിയായ പഴകുളം മധുവിനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയത്. തുടക്കത്തില്‍ ഇത് വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.

റിങ്കു ചെറിയാന്‍ മത്സരിക്കേണ്ട റാന്നി സീറ്റ് കെ.സി.വേണുഗോപാലിന്റെ കുത്സിത നീക്കത്തിലൂടെ പഴകുളം മധു തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തീരുമാനം പൂര്‍ണ്ണമായി അംഗീകരിച്ചുകൊണ്ട് റിങ്കു ചെറിയാല്‍ ഉള്‍പ്പെടെയുള്ളവര്‍ പഴകുളം മധുവിന്റെ വിജയത്തിനുവേണ്ടി അഹോരാത്രം പണിയെടുത്തു. റാന്നിയില്‍ നിന്നും വിജയിച്ച ഉടന്‍തന്നെ തന്റെ ധാര്‍ഷ്ട്യം പുറത്തെടുത്ത പഴകുളം മധുവിനെതിരെ കടുത്ത രോഷം നേതാക്കള്‍ക്കിടയിലുമുണ്ട്. പ്രവര്‍ത്തകരുടെയും കോണ്‍ഗ്രസ് അനുഭാവികളുടെയും ചോദ്യങ്ങള്‍ക്ക് മുമ്പില്‍ ഉത്തരം പറയാനാവാതെ വിഷമിക്കുകയാണ് റിങ്കു ചെറിയാനും ആരോണ്‍ ബിജിലി പനവേലിയും ഉള്‍പ്പെടെയുള്ളവര്‍. റാന്നിയിലെ സ്ഥാനാര്‍ഥിയായി ഇവരെയാണ് വോട്ടര്‍മാര്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ ചതിയിലൂടെയും വഞ്ചനയിലൂടെയും റാന്നി സീറ്റ് പഴകുളം തട്ടിയെടുത്തു. ഇത് അടങ്ങാത്ത പകയായി പലരുടെയും മനസ്സില്‍ കിടക്കുകയാണ്.

റാന്നി എം.എല്‍.എ എന്ന നിലയില്‍ പഴകുളം മധുവിന് മുമ്പോട്ടുള്ള പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ നിന്നും വേണ്ടത്ര പിന്തുണയും സഹകരണവും ലഭിക്കാനിടയില്ല. പഴകുളം മധുവിന്റെ കന്നി തെരഞ്ഞെടുപ്പില്‍ത്തന്നെ കരിന്തിരി കത്തിക്കഴിഞ്ഞുവെന്നുവേണം കരുതാന്‍. കെ.സി.വേണുഗോപാല്‍ മുഖ്യമന്ത്രി ആയാല്‍ പഴകുളം മധുവിന് ടൂറിസം വകുപ്പ് മന്ത്രിപദം നല്‍കുവാന്‍ രഹസ്യ ധാരണ ഉണ്ടായിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കെ.സി. വേണുഗോപാലിന്റെ വഴി അടഞ്ഞിരിക്കുകയാണ്. അത്രക്കും ജനരോഷമാണ് കേരളത്തില്‍ ഉയരുന്നത്. ഇത് അവഗണിച്ചുകൊണ്ട് കോണ്‍ഗ്രസ് ഹൈക്കമാന്റ് മുമ്പോട്ടുപോയാല്‍ കേരളത്തില്‍ കോണ്‍ഗ്രസിന്റെ അസ്ഥിവാരം തോണ്ടുമെന്നും മുതിര്‍ന്ന നേതാക്കള്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കെ.സി.യുടെ സാധ്യത മങ്ങിയതോടെ പ്രതിസന്ധിയിലായത് റാന്നിയില്‍ നിന്നുള്ള ഭാവി ടൂറിസം മന്ത്രി പഴകുളം മധുവാണ്. ആവേശത്തില്‍ ആണെങ്കില്‍ പോലും തനിനിറം പുറത്തുകാണിച്ചതിനാല്‍ ഇനിയും വി.ഡി സതീശന്‍ പക്ഷവും ചെന്നിത്തല പക്ഷവും പഴകുളം മധുവിനെ മാറ്റിനിര്‍ത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന് ബോണസും അഡ്വാന്‍സും അനുവദിച്ചു

0
കൊടുമൺ : പ്ലാന്റെഷൻ കോർപ്പറേഷന്റെ കീഴിലുള്ള കൊടുമണ്‍ എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് ഓണത്തിന്...

സംസ്ഥാനത്ത് നാളെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (ചൊവ്വ) ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കലാവസ്ഥ...

ചിങ്ങം പിറന്നതോടെ പൂവിപണി ഉണർന്നു; അരളിക്ക് കിലോയ്ക്ക് 600 രൂപ വരെ

0
കോഴിക്കോട്: ചിങ്ങപ്പുലരിയോടെ നാടെങ്ങും ഓണത്തിന്റെ വരവറിയിച്ച് പൂക്കളങ്ങൾ ഒരുങ്ങിത്തുടങ്ങി. വീട്ടുമുറ്റങ്ങളിൽ...

അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ കര്‍ഷക ദിനാചരണം നടന്നു

0
അയിരൂർ : അയിരൂര്‍ ഗ്രാമപഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ നടന്ന കർഷക...