പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സായാഹ്ന ധർണ്ണ നടത്തി

For full experience, Download our mobile application:
Get it on Google Play

മാടത്തുംപടി : കേരള മന:സ്സാക്ഷിയെ ഞെട്ടിപ്പിക്കുന്ന തരത്തിലാണ് പിണറായി വിജയന്റെ ആഭ്യന്തരവകുപ്പ് വണ്ടിപ്പെരിയാറിലെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നു കെട്ടിത്തൂക്കിയ കേസ് അട്ടിമറിച്ചതെന്നും ഒരു പാവപ്പെട്ട കുടുംബത്തിന് നീതി അന്യമാക്കിയ പിണറായി സർക്കാർ ഓരോ മലയാളികൾക്കും അപമാനം തന്നെയാണെന്ന് കെപിസിസി സെക്രട്ടറി റിങ്കു ചെറിയാൻ. ഡിവൈഎഫ്ഐ നേതാവ് കൊലപ്പെടുത്തിയ ആ കുഞ്ഞിന്റെ ഓർമകൾ കേരളത്തിലെ മുഴുവൻ പെൺകുട്ടികളുടെയും മാതാപിതാക്കളെ കരയിക്കുന്നുണ്ട്. പെൺകുട്ടികളുടെ അച്ഛനമ്മമാർക്ക് പിണറായി ഭരണത്തിൽ സ്വന്തം കുട്ടികളുടെ അരക്ഷിതാവസ്ഥ ഓർത്ത് ഉറക്കം നഷ്ടപ്പെട്ടിരിക്കുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. വണ്ടിപ്പെരിയാർ കേസ് അട്ടിമറിച്ചതിന് എതിരെ കോൺഗ്രസ് പഴവങ്ങാടി ടൗൺ മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷനായി. അന്നമ്മ തോമസ്, ഷിബു ചുങ്കത്തിൽ, ബെന്നി മാടത്തുംപടി, റെഞ്ചി പതാലിൽ, കെ. എൻ. രാജേന്ദ്രൻ, റെജി എബ്രഹാം, ഉഷ തോമസ്, ഷിബു തോമസ്, രാജു എബ്രഹാം, അൻസു. എസ്. പുതുവേലിൽ, മാത്യു തോമസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വാഗ്ദാനങ്ങളെല്ലാം അതുപോലെ പാലിക്കാൻ യുഡിഎഫ് സർക്കാരിന് കഴിയുമോയെന്ന് പിണറായി വിജയൻ

0
തിരുവനന്തപുരം: കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്രയെന്ന വാഗ്ദാനത്തെ യുഡിഎഫ് സർക്കാരിന്...

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

0
പാലക്കാട്: പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ബസ് കടത്തിയ സംഭവത്തിൽ സിസിടിവി...

കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു

0
തിരുവനന്തപുരം: കല്ലറ പഞ്ചായത്തിലെ സിപിഎം എൽ. സി. കമ്മിറ്റികൾ പിരിച്ചുവിട്ടു. പഞ്ചായത്ത്,...

തൊപ്പിക്കെതിരായ പരാതികൾ സൈബർ പോലീസ് കളമശേരി പോലീസിന് കൈമാറി

0
കൊച്ചി: യൂട്യൂബർ തൊപ്പിക്കെതിരായ പരാതികൾ എറണാകുളം സൈബർ പൊലീസ് കളമശ്ശേരി പൊലീസിന്...