പഴവങ്ങാടിയുടെ പ്രളയാനന്തര പ്രവർത്തനങ്ങൾ കേരളത്തിന് മാതൃക : അഡ്വ.പഴകുളം മധു എം.എല്‍.എ

For full experience, Download our mobile application:
Get it on Google Play

റാന്നി : റാന്നിയെ വിഴുങ്ങിയ പ്രളയത്തെ തുടർന്ന് വളരെയേറെ വൃത്തിഹീനമായ സാഹചര്യത്തിൽ നിന്നും റാന്നിയെ മോചിപ്പിക്കാൻ ഏറെ സംഭാവന നല്‍കിയത് പഴവങ്ങാടി പഞ്ചായത്തും ഹരിത കർമ്മസേന അംഗങ്ങളുമാണെന്ന് റാന്നി എം.എല്‍.എ അഡ്വ.പഴകുളം മധു പറഞ്ഞു. പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പഞ്ചായത്തിലെ ഹരിത കർമ്മ സേന അംഗങ്ങൾക്ക് നൽകിയ സ്നേഹാദരവ് പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട്  സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയത്തിന്റെ അവശേഷിപ്പുകൾ വളരെ വേഗം മാറ്റി റാന്നിയെ ശുചിത്വമുള്ള പ്രദേശമാക്കി മാറ്റുവാൻ ഇവര്‍ യുദ്ധകാലാടിസ്ഥാനത്തില്‍  പ്രവർത്തിച്ചു. വെള്ളം കയറിയ കടകളിൽ നിറഞ്ഞ മാലിന്യങ്ങൾ കുറഞ്ഞ ദിവസങ്ങൾക്കുള്ളില്‍ നീക്കം ചെയ്തത് മാതൃകാപരമാണെന്നും പഴകുളം മധു എം.എൽ.എ പറഞ്ഞു.

പഞ്ചായത്ത്‌ പ്രസിഡന്റ് പ്രമോദ് മന്ദമരുതി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത്‌ അംഗം ആരോൺ ബിജിലി പനവേലിൽ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം ജോൺ എബ്രഹാം, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് സൗമ്യ ജി.നായർ, സ്‌ഥിരം സമിതി അധ്യക്ഷരായ മേരി ജോൺ, മോളി മാത്യു, അംഗങ്ങളായ ബിനിറ്റ് മാത്യു, അനി സുരേഷ്, അന്നമ്മ തോമസ്, എം.റ്റി സതീഷ്, ആതിര എസ്.നായർ, പ്രിയ ഷാജി, ജോയ്‌സി ചാക്കോ, സൂസമ്മ ജോൺസൻ, ജിജി വർഗീസ്, പഞ്ചായത്ത്‌ സെക്രട്ടറി സുമേഷ് കുമാർ വി., ഹെൽത്ത്‌ ഇൻസ്‌പെക്ടർ സൗമ്യ സുധീഷ്, ഹരിത കർമ്മസേന അംഗങ്ങളായ ലാലി പ്രദീപ്‌, ലീലാമ്മ ദാനിയേൽ, തനുജ എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...