തിരുവനന്തപുരം: മുന്‍ എംപി പി.സി ചാക്കോ എന്‍സിപി സംസ്ഥാന പ്രസിഡന്റാകും. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ശരത് പവാര്‍ ഇതു സംബന്ധിച്ച് ഉടന്‍ പ്രഖ്യാപനം നടത്തും.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് കോണ്‍ഗ്രസ് വിട്ട് പിസി ചാക്കോ എന്‍സിപിയില്‍ എത്തുന്നത്. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തിലും ഗ്രൂപ്പിസത്തിനും മനം നൊന്താണ് പാര്‍ട്ടി വിടുന്നതെന്ന് അന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഇതിനു പിന്നാലെ എന്‍സിപിയില്‍ അദ്ദേഹം ചേരുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍സിപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ഇടതു സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടിയും ചാക്കോ സജീവമായിരുന്നു. നിലവില്‍ എന്‍സിപി അധ്യക്ഷന്‍ ടിപി പീതാംബരനാണ്. 92 പിന്നിട്ട അദ്ദേഹം ഒത്തുതീര്‍പ്പിനായാണ് പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പ് എത്തിയത്. അദ്ദേഹം പലവട്ടം അധ്യക്ഷ സ്ഥാനത്തു നിന്നു മാറാന്‍ തയ്യാറായെങ്കിലും പുതിയ അധ്യക്ഷനെ ചൊല്ലി പിളര്‍പ്പുണ്ടാകുമോ എന്ന ഭയത്തില്‍ സ്ഥാനത്തു തുടരുകയായിരുന്നു. ശരത് പവാര്‍ തന്നെ ഇടപെട്ടായിരുന്നു പീതാംബരനെ തല്‍സ്ഥാനത്തുതന്നെ തുടരാന്‍ നിര്‍ബന്ധിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് എന്‍സിപി സീറ്റു തര്‍ക്കവുമായി ബന്ധപ്പെട്ട് ആഴ്ചയില്‍ നാലുതവണ മുംബൈയ്ക്ക പോകേണ്ട സ്ഥിതി ടിപി പീതാംബരന് വന്നിരുന്നു. സഹായികളൊന്നുമില്ലാതെയാണ് അദ്ദേഹം മുംബൈക്കും ഡല്‍ഹിക്കുമൊക്കെ പോയിരുന്നത്. അതേസമയം പാര്‍ട്ടി അധ്യക്ഷ പദവിയിലേക്കെത്തുന്ന ചാക്കോയ്ക്ക് പാര്‍ലമെന്ററി പദവിയും ആലോചനയിലുണ്ട്. ചാക്കോയെ രാജ്യസഭയിലേക്കാണ് പരിഗണിക്കുന്നത്. മുംബൈയില്‍ എന്‍സിപി അക്കൗണ്ട് വഴി ചാക്കോയെ രാജ്യസഭയില്‍ എത്തിക്കാനാണ് ആലോചന.