തിരുവനന്തപുരം : പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയത് കൊവിഡ് വ്യാപനത്തിന് കാരണമായെന്ന് പി സി ജോര്‍ജ് എംഎല്‍എയുടെ വിമര്‍ശനം. തദ്ദേശ തെരഞ്ഞെടുപ്പ് നടത്തരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും അപേക്ഷ നല്‍കി. ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചപ്പോള്‍ തെരഞ്ഞെടുപ്പിനെ അനുകൂലിച്ച് നടപടിയെടുത്തുവെന്നും പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് നടത്തിയതാണ് കൊവിഡ് വ്യാപനം വര്‍ധിക്കാന്‍ ഇടയാക്കിയതെന്നും അതിന് ആരാണ് ഉത്തരവാദിയെന്നും പി സി ജോര്‍ജ് ചോദിച്ചു. ആരോഗ്യമന്ത്രി കേരളം കൊറോണ കേരളമായെന്ന് പറയുന്നു. ഇതുപോലൊരു അഴിമതി സര്‍ക്കാര്‍ ഉണ്ടായിട്ടില്ലെന്നും ഏറ്റവും ഗതികെട്ട സഹചര്യമാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
അതേസമയം പ്രതിപക്ഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ചു. പി സി ജോര്‍ജ് എംഎല്‍എയും പ്രതിപക്ഷത്തോടൊപ്പം നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിഷേധ മുദ്രാവാക്യങ്ങളുമായി പ്രതിപക്ഷം സഭ വിട്ടിറങ്ങി. നിയമസഭ കവാടത്തില്‍ കുത്തിയിരുന്ന് പ്രതിപക്ഷം പ്രതിഷേധിച്ചു.