ഹൈക്കോടതി ജാമ്യം അനുവദിച്ചു ; പി.സി. ജോര്‍ജ് ജയിലില്‍നിന്ന് പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വിദ്വേഷ പ്രസംഗ കേസില്‍ അറസ്റ്റിലായി റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ് ജയിലില്‍നിന്ന് പുറത്തിറങ്ങി.
ഹൈകോടതി ജാമ്യം അനുവദിച്ചതോടെയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍നിന്ന് വെള്ളിയാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്. ത​ന്നെ ജയിലിലാക്കിയത് മുഖ്യമന്ത്രി പിണറായി വിജയന്റെ കളി ആണെന്ന് പി.സി. ജോര്‍ജ് പറഞ്ഞു. പിണറായി വിജയന്‍ തൃക്കാക്കരയില്‍ വെച്ചാണ് എന്നെപ്പറ്റി അഭിപ്രായം പറഞ്ഞത്. അതിന് നാളെ കഴിഞ്ഞ് തൃക്കാക്കാരയില്‍ വെച്ച്‌ തന്നെ മറുപടി പറയും. നല്ല മറുപടി എന്റെ കയ്യില്‍ ഉണ്ട്. ആരൊക്കെ ഇടപെട്ടോ അവര്‍ക്കെല്ലാമുള്ള മറുപടി നല്‍കും. ബഹുമാനപ്പെട്ട കോടതിയോട് നന്ദിയുണ്ട്. ഇന്ത്യയിലെ ജനാധിപത്യ വ്യവസ്ഥക്ക് നീതിക്ക് വിലയുണ്ടെന്ന് തെളിയിക്കപ്പെട്ടിരിക്കുന്നു’ -പി.സി. ജോര്‍ജ് പറഞ്ഞു.

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഹൈകോടതിയുടെ വിധി മാനിച്ചുകൊ​ണ്ടേ പ്രവര്‍ത്തിക്കൂയെന്നും തൃക്കാക്കരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുടെ വിജയത്തിനായി സാധ്യമായതെല്ലാം ചെയ്യുമെന്നും അ​ദ്ദേഹം വ്യക്തമാക്കി. പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച്‌ കോടതി കര്‍ശന ഉപാധികളോടെയാണ് പി.സി. ജോര്‍ജിന് ജാമ്യം അനുവദിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...

തെരഞ്ഞെടുപ്പിൽ പിണറായി വിജയനിൽ കേന്ദ്രീകരിച്ചത് തിരിച്ചടിയായെന്ന് കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ വിലയിരുത്തൽ

0
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്തിക്കൊണ്ടുള്ള കേന്ദ്ര കമ്മിറ്റി റിപ്പോർട്ടിൽ സംസ്ഥാന നേതൃത്വത്തിന്...