Wednesday, April 17, 2024 6:10 pm

ഉപതെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ്

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്ങാടി ഗ്രാമപഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പു വിജയത്തിനു പിന്നാലെ വൈസ് പ്രസിഡന്‍റിനെതിരെ അവിശ്വാസപ്രമേയത്തിന് നോട്ടീസ് നല്‍കി എല്‍.ഡി.എഫ്. വിജയത്തോടെ ഭരണ സമിതിയിൽ ഭൂരിപക്ഷം ലഭിച്ച എൽ.ഡി.എഫ് പ്രതിനിധികളാണ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോണ്‍ഗ്രസിലെ എം.എം മുഹമ്മദ് ഖാനെതിരെ അവിശ്വാസപ്രമേയ നോട്ടീസ് നൽകിയത്. നറുക്കെടുപ്പിലൂടെ വൈസ് പ്രസിഡന്റായ കോൺഗ്രസ് അംഗം എം.എം. മുഹമ്മദ് ഖാന്‍ ഭൂരിപക്ഷം നഷ്ടമായിട്ടും രാജി വെക്കാത്ത പശ്ചാത്തലത്തിലാണ് അവിശ്വാസ പ്രമേയമവതരിപ്പിക്കാൻ എൽ.ഡി.എഫ് തയ്യാറെടുക്കുന്നത്. പഞ്ചായത്തിലെ വികസന പദ്ധതികൾക്ക് തടസ്സം നിൽക്കുന്നതടക്കം അഞ്ച് കാരണങ്ങളാണ് നോട്ടീസില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. എല്‍.ഡി.എഫിലെ ഏഴ് അംഗങ്ങൾ ഒപ്പിട്ട നോട്ടീസ് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നൽകി.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ഇരു മുന്നണികൾക്കും ആറ് അംഗങ്ങൾ വീതവും ബി.ജെ.പിക്ക് ഒരംഗവുമായിരുന്നു. ഇരുണുന്നണികള്‍ക്കും തുല്യ വോട്ടു ലഭിച്ചതോടെ നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റിനെയും വൈസ് പ്ര സിഡന്റിനെയും തെരഞ്ഞെടുത്തത്. എൽ.ഡി.എഫിലെ ബിന്ദു റെജി പ്രസിഡന്റായും യു.ഡി. എഫിലെ മുഹമ്മദ് ഖാൻ വൈസ് പ്രസിഡന്റായും തെരഞ്ഞെടുക്കപ്പെട്ടു.

മേയ് 17 ന് പഞ്ചായത്തിലെ ഈട്ടിച്ചു വട് വാർഡിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്റെ സീറ്റ് എൽ.ഡി.എഫ്  പിടിച്ചെടുത്തു. ഇതോടെ എൽ.ഡി.എഫിന് പഞ്ചായത്തിൽ വ്യക്തമായ ഭൂരിപക്ഷമായി. തുടർന്നാണ് വൈസ് പ്രസിഡന്റിന്റെ പേരിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ് നൽകിത്. പ്രസിഡന്റ് ബിന്ദു റെജി, അംഗങ്ങളായ പി.എസ്.സതീഷ്കുമാർ, എം.കെ.ആൻഡ്രൂസ്, അഞ്ജു ജോൺ, ജലജാ സുരേന്ദ്രൻ, ഷൈനി മാത്യൂസ്, കുഞ്ഞുമറി യാമ്മ എന്നിവരാണ് നോട്ടീസിൽ ഒപ്പിട്ടിരിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇക്കുറി തെരഞ്ഞെടുപ്പ് ഭിന്നശേഷിസൗഹൃദം ; തുണയായി സാക്ഷം ആപ്പ് ഒരുക്കി തെരഞ്ഞെടുപ്പ് കമ്മീഷൻ

0
തിരുവനന്തപുരം : ഇത്തവണത്തെ തെരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി സാക്ഷം ആപ്പ് സജ്ജമാക്കി...

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ജില്ലയിൽ വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് തുടങ്ങി

0
പത്തനംതിട്ട : ലോക്‌സഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് പത്തനംതിട്ട മണ്ഡലത്തില്‍ ഉപയോഗിക്കുന്ന വോട്ടിംഗ്...

പത്തനംതിട്ടയിൽ ഒ.ഐ.സി.സി, ഇൻകാസ് പ്രവാസി സംഗമം നടത്തി

0
പത്തനംതിട്ട : ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി ആന്റോ ആന്റണിയുടെ തെരഞ്ഞെടുപ്പ്...

കെ കെ ശൈലജക്കുനേരെയുള്ള സൈബര്‍ അക്രമണം നീചമായ പ്രവൃത്തി ; എ വിജയരാഘവന്‍

0
പാലക്കാട്: കെ കെ ശൈലജക്ക് നേരെ നടന്ന സൈബര്‍ അക്രമണം നീചമായ...