യു.പി പോലീസിന്‍റെ മാനസിക പീഡനം ; ര‍ണ്ട് പെൺമക്കളും മാതാവും ജീവനൊടുക്കി

For full experience, Download our mobile application:
Get it on Google Play

ലഖ്നോ : ഉത്തര്‍പ്രദേശില്‍ പോലീസുകാര്‍ മാനസികമായി പീഡിപ്പിച്ചെന്നാരോപിച്ച്‌ ആറംഗ കുടുംബത്തിലെ രണ്ട് പെണ്‍മക്കളും മാതാവും ജീവനൊടുക്കി. ബാഗ്പത്തിലെ ബചോദിലാണ് സംഭവം. മെഹക് സിങ്ങിന്റെ ഭാര്യയും രണ്ട് പെണ്‍മക്കളുമാണ് വിഷം കഴിച്ച്‌ മരിച്ചത്. ദളിത് യുവതിയെ തട്ടിക്കൊണ്ട് പോയെന്ന പരാതിയെ തുടര്‍ന്ന് മെഹക് സിങ്ങിന്‍റെ 21കാരനായ മകനെ തിരഞ്ഞെത്തിയ യു.പി പോലീസ് ചൊവ്വാഴ്ച ഇവരുടെ വീട്ടില്‍ വ്യാപക പരിശോധന നടത്തിയിരുന്നു.

‘പോലീസിന്റെ ക്രൂരത കാരണം എന്റെ കുടുംബം മുഴുവന്‍ ഇല്ലാതായി. പോലീസ് ഭാര്യയെയും പെണ്‍മക്കളെയും അപമാനിക്കുകയും അവരോട് മോശമായി പെരുമാറുകയും ചെയ്തു. ഈ അപമാനം അവരെ അങ്ങേയറ്റം വേദനിപ്പിച്ചു. റെയ്ഡിന്‍റെ സമയത്ത് വീട്ടില്‍ സ്ത്രീകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. ഒരു വനിത പോലീസ് ഉദ്യോഗസ്ഥ പോലും റെയിഡിന്‍റെ സമയത്ത് ഉണ്ടായിരുന്നില്ല. മെഹക് സിങ്ങ് പറഞ്ഞു.

മെഹക് സിങ്ങിന്റെ മകനും യുവതിയും പ്രണയത്തിലായിരുന്നുവെന്നും അവര്‍ ഒരുമിച്ച്‌ ഒളിച്ചോടിയതാണെന്നുമാണ് ബചോദ് ഗ്രാമ മുഖ്യനായ വിശാല്‍ ബര്‍ദന്‍ പറയുന്നത്. മെഹക് സിങ്ങും കുടുംബവും കടുത്ത ദാരിദ്ര്യത്തിലായിരുന്നു. കുടുംബത്തെ സാമ്പത്തികമായി സഹായിക്കണമെന്നും പോലീസുകാര്‍ ഉള്‍പ്പെടെ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മെഹക് സിങ്ങിന്റെ പരാതിയില്‍ ചപ്രൗലി പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നരേഷ് പാലിനെതിരെ ഐ.പി.സി 306 ആത്മഹത്യ പ്രേരണകുറ്റം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടുണ്ട്. മെഹക് സിങ്ങിന്‍റെ മകനെതിരെ പരാതി നല്‍കിയ കാന്തിലാല്‍, അദ്ദേഹത്തിന്റെ മക്കളായ ശക്തി (23), രാജു (20) എന്നിവരും ചൊവ്വാഴ്ച പോലീസ് സംഘത്തോടൊപ്പം റെയ്ഡില്‍ ഉണ്ടായിരുന്നു എന്നാണ് പറയുന്നത്.

സംഭവത്തില്‍ എഫ്‌.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും ഹത്രാസ് എസ്.പി നീരജ് ജദൗണ്‍ പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടുപോയെന്ന പരാതിക്ക് തൊട്ടുപിന്നാലെ യുവാവിന്‍റെ ഇളയ സഹോദരന്‍ സഞ്ജയിനെ പോലീസ് മൂന്ന് ദിവസം കസ്റ്റഡിയില്‍ വെച്ച്‌ പീഡിപ്പിച്ചെന്നും പരാതിയുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആടിനെ പിടിക്കാൻ വന്ന പാമ്പിന് കിട്ടി എട്ടിന്റെ പണി; മദ്യലഹരിയിൽ പെരുമ്പാമ്പിനെ കഴുത്തിലിട്ട് കറങ്ങി...

0
ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ മദ്യലഹരിയില്‍ യുവാവിന്റെ സാഹസം. ആടിനെ പിടികൂടാന്‍ ഇറച്ചിക്കടയില്‍...

ബംഗ്ലാദേശ് പ്രധാനമന്ത്രിയുടെ ആദ്യ ഇന്ത്യ സന്ദർശനം ഉടൻ? നിർണായക നീക്കങ്ങളുമായി താരിഖ് റഹ്മാൻ

0
ന്യൂഡല്‍ഹി: ബംഗ്ലാദേശ് പ്രധാനമന്ത്രിയായി ചുമതലയേറ്റ താരിഖ് റഹ്‌മാന്‍ ഓഗസ്റ്റ് 20 നും...

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...