വിദ്വേഷ പ്രസംഗം ; പി.സി ജോര്‍ജ് പോലീസ് കസ്റ്റഡിയില്‍ – അറസ്റ്റ് ഉടന്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തിരുവനന്തപുരം മതവിദ്വേഷ പ്രസംഗക്കേസില്‍ ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് മുന്‍ എം.എല്‍.എ പി.സി. ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ജാമ്യം റദ്ദാക്കിയതിനു പിന്നാലെയാണ് ജോര്‍ജിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യലിനായി ബുധനാഴ്ച ഉച്ചക്ക് മൂന്നരയോടെ പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ ഹാജരായ അദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് എറണാകുളം എ.ആര്‍ ക്യാമ്പിലേക്ക് മാറ്റി. പാലാരിവട്ടത്തെ സംഘര്‍ഷാവസ്ഥ കണക്കിലെടുത്താണ് ജോര്‍ജിനെ എ.ആര്‍ ക്യാമ്പിലേക്ക് മാറ്റിയത്.

നിലവില്‍ വെണ്ണല കേസില്‍ ജോര്‍ജിന്‍റെ മൊഴി രേഖപ്പെടുത്തുകയാണ്. ജോര്‍ജ് എത്തുമെന്നറിഞ്ഞ് പാലാരിവട്ടം പോലീസ് സ്റ്റേഷന് മുന്നില്‍ പ്രതിഷേധവുമായി പി.ഡി.പി പ്രവര്‍ത്തകരും ജോര്‍ജിനെ അനുകൂലിച്ച്‌ ബി.ജെ.പി പ്രവര്‍ത്തകരും എത്തിയിരുന്നു. പോലീസ് നോട്ടീസ് നല്‍കിയതിനെ തുടര്‍ന്നാണ് ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായത്. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പി.സി. ജോര്‍ജ് സ്റ്റേഷനിലെത്തിയത്.

നിയമത്തിന് വഴങ്ങുന്നു എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ജോര്‍ജിന്റെ പ്രതികരണം. അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തിലായിരുന്നു ജോര്‍ജിന്‍റെ വിദ്വേഷ പ്രസംഗം. കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ചിരുന്നെങ്കിലും പാലാരിവട്ടത്ത് വീണ്ടും സമാനമായ രീതിയില്‍ വിദ്വേഷ പ്രസംഗം നടത്തി. തുടര്‍ന്ന് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു മജിസ്‌ട്രേറ്റ് കോടതി ജാമ്യം റദ്ദാക്കിയത്. ഇതോടെയാണ് ജോര്‍ജിന്റെ അറസ്റ്റിന് വഴിയൊരുങ്ങിയത്.

പാലാരിവട്ടം പ്രസംഗം അനന്തപുരി പ്രസംഗത്തിന്റെ തുടര്‍ച്ചയാണെന്ന് കോടതി നിരീക്ഷിച്ചു. സമാനകുറ്റം ആവര്‍ത്തിക്കില്ലെന്ന് പറഞ്ഞത് കൊണ്ടായിരുന്നു ജാമ്യം അനുവദിച്ചത്. എന്നാല്‍ പത്ത് ദിവസത്തിനകം ജാമ്യ വ്യവസ്ഥ ലംഘിച്ചു. കോടതി നല്‍കിയ ആനുകൂല്യം പ്രതി ദുരുപയോഗം ചെയ്തുവെന്നും കോടതി ചൂണ്ടിക്കാട്ടി. വെണ്ണല കേസില്‍ ജോര്‍ജിന് ഇടക്കാല ജാമ്യം ലഭിച്ചിരുന്നു. ജോര്‍ജിനെ അറസ്റ്റുചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈകോടതിയുടെ ഇടക്കാല ഉത്തരവുണ്ട്.
ജോര്‍ജിനെ അറസ്റ്റ് ചെയ്യാന്‍ വിഴിഞ്ഞം സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പാലാരിവട്ടത്തേക്ക് തിരിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...